ഡേവിഡ് വീസ് വിരമിച്ചു
ആന്റിഗ്വ: നമീബിയയുടെ ഓൾറൗണ്ടർ ഡേവിഡ് വീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരമായിരുന്നു വീസിന്റെ അവസാന അന്താരാഷ്ട്ര മത്സരം. മത്സരത്തിൽ 12 പന്തിൽ 27 റണ്‍സുമായി മികച്ച ബാറ്റിംഗാണ് വീസ് കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം നമീബിയയ്ക്കായി മൂന്നു ട്വന്റി 20 ലോകകപ്പിൽ കളിച്ചിട്ടുണ്ട്. 2013ൽ ദക്ഷിണാഫ്രിക്കയ്ക്കായി ട്വന്റി 20യിൽ അരങ്ങേറ്റം കുറിച്ചു. 2015ലാണ് ഏകദിനത്തിലെ അരങ്ങേറ്റം. 2016 ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. 2021ൽ നമീബിയയ്ക്കായി ട്വന്റി 20 ലോകകപ്പിൽ കളിച്ചു. ടീമിനെ സൂപ്പർ 12ലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 54 ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 624 റണ്‍സും 59 വിക്കറ്റും നേടി. 15 ഏകദിനങ്ങളിൽ 330 റണ്‍സുണ്ട്. 15 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
Source link