ആഫ്രിക്ക ഞെട്ടി
സെന്റ് വിൻസെന്റ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്ക അട്ടിമറിയിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. നേപ്പാളിനോട് ഒരു റണ്‍ ജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക തടിതപ്പിയത്. ഗ്രൂപ്പിലെ നാല് മത്സരങ്ങളിലും ജയം സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 115/7 (20). നേപ്പാൾ 114/7 (20). ഒരു റണ്‍ ജയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ കെട്ടിപ്പടുക്കാനായില്ല. റീസ് ഹെൻ റിക്കസായിരുന്നു (49 പന്തിൽ 43) ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ട്രിസ്റ്റൻ സ്റ്റബ്സ് 18 പന്തിൽ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 116 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ നേപ്പാളിനുവേണ്ടി ആസിഫ് ഷെയ്ഖ് (49 പന്തിൽ 42), അനിൽ കുമാർ ഷാ (24 പന്തിൽ 27) എന്നിവർ തിളങ്ങി. നാല് ഓവറിൽ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ തബ്രയിസ് ഷംസിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Source link