SPORTS

സ്വീറ്റ് സ്വിസ്


കൊ​ളോ​ണ്‍: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന് ജ​യ​ത്തു​ട​ക്കം. 3-1ന് ​ഹം​ഗ​റി​യെ അ​വ​ർ തോ​ൽ​പ്പി​ച്ചു. ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ര​ണ്ടു ഗോ​ളി​നു മു​ന്നി​ലെ​ത്തി. 12-ാം മി​നി​റ്റി​ൽ ക്വാ​ഡോ ദു​വ​യു​ടെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ മി​ഷേ​ൽ എ​ബി​ഷ​ർ 45-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി. ബ്രീ​ൽ എം​ബോ​ളോ (90+3’) സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ മൂ​ന്നാം ഗോ​ൾ വ​ല​യി​ലാ​ക്കി. ബ​ർ​ണ​ബാ​സ് വ​ർ​ഗാ​സ് (66’) ഹം​ഗ​റി​ക്കാ​യി തി​രി​ച്ച​ടി​ച്ചു. 12-ാം മി​നി​റ്റി​ലെ സ്വി​സ് ഗോ​ളി​ന് ലൈ​ൻ റ​ഫ​റി ഓ​ഫ് സൈ​ഡ് ഫ്ളാ​ഗ് ഉ​യ​ർ​ത്തി. എ​ന്നാ​ൽ, വി​എ​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫ് സൈ​ഡ് അ​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഇ​ട​വേ​ള​യ്ക്കു പി​രി​യും സ്വി​റ്റ്സ​ർ​ല​ൻ​ഡ് ലീ​ഡ് ഉ​യ​ർ​ത്തി. ഒ​രു ഗോ​ൾ മ​ട​ക്കി ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ചു​വ​രാ​ൻ ഹം​ഗ​റി ശ്ര​മി​ച്ചു. എ​ന്നാ​ൽ, ഹം​ഗ​റി​യു​ടെ സാ​ധ്യ​ത​ക​ളെ​ല്ലാം അ​ട​ച്ച് ഇ​ഞ്ചു​റി ടൈ​മി​ൽ എം​ബോ​ളോ സ്വി​സ് ജ​യം ഉ​റ​പ്പാ​ക്കി.


Source link

Related Articles

Back to top button