ആരോഗ്യ സർവകലാശാല ഒാണററി ഡോക്ടറേറ്റ് സമ്മാനിച്ചു
തൃശൂർ: അർപ്പണബോധമുള്ള ആരോഗ്യ വിദഗ്ദ്ധരെ വാർത്തെടുക്കുന്നതിൽ സർവകലാശാലയുടെ പങ്ക് സ്തുത്യർഹമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാനവസേവന രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി സംസാരിക്കുകയായിരുന്നു ഗവർണർ.
ആര്യ വൈദ്യശാലയുടെ അമരക്കാരൻ ഡോ. പി. മാധവൻ കുട്ടി വാര്യർ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.ആർ. രാജഗോപാൽ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്. സോമനാഥ് എന്നിവരെയാണ് ഓണററി ഡോക്ടറേറ്റ് (ഡി.എസ് സി) നൽകി സർവകലാശാല ആദരിച്ചത്.
വൈസ് ചാൻസലർ പ്രൊഫസർ ഡോ. മോഹനൻ കുന്നുമ്മൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സർവകലാശാല പ്രോവൈസ് ചാൻസലർ പ്രൊഫ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എ.കെ. മനോജ്കുമാർ, കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ. എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link