ഇലക്ട്രോണിക് ഉത്പന്ന വിപണിയിൽ കൊച്ചിക്കു കുതിപ്പ്
കൊച്ചി: ഇലക്ട്രോണിക്, പേഴ്സണൽ കംപ്യൂട്ടിംഗ്, ഓഫീസ് ഉത്പന്നങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ വിപണിയായി കൊച്ചി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം ഉത്പന്നങ്ങൾ കൊച്ചിയിൽ ഓർഡർ ചെയ്തവരുടെ എണ്ണം ഇരട്ടിയായെന്ന് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ അധികൃതർ പറയുന്നു. കാമറ ഉപകരണങ്ങൾ, ആക്സസറികൾ, ടാബ്ലറ്റ്, ഡെസ്ക് ടോപ് കംപ്യൂട്ടർ, പിസി ആക്സസറികൾ, ലാപ്ടോപ് തുടങ്ങി കൺസ്യൂമർ ഇലക്ട്രോണിക്സിന്റെയും കൊച്ചിയിലെ വില്പനയിൽ 100 ശതമാനം വർധനയാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. എംഎസ്ഐ, ഏസർ, ഡെൽ എന്നിവ ഈ മേഖലയിലെ ഇടപാടുകാർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബ്രാൻഡുകളായി മാറിയെന്നും ആമസോൺ അധികൃതർ പറഞ്ഞു.

Source link