സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേബില്‍ നടപ്പാക്കരുതെന്ന് ആഭരണ വ്യാപാരികള്‍
കൊച്ചി: സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേബില്‍ നടപ്പാക്കരുതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല. വ്യാപാര ആവശ്യത്തിനായി മാത്രം കൊണ്ടുപോകുന്ന സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ പരിധി 500 ഗ്രമായി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന് അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് അയമു ഹാജി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി സി.വി. കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായ രത്നകല രത്നാകരന്, നവാസ് പുത്തന്‍വീട്, പി.ടി. അബ്ദുറഹ്മാന് ഹാജി, ബിന്ദു മാധവ്, ഹാഷിം കോന്നി, വിനീത് നീലേശ്വരം, സംസ്ഥാന സെക്രട്ടറിമാരായ എസ്. പളനി, ഗണേശന് ആറ്റിങ്ങല്‍, വി.എസ്. കണ്ണന്, നസീര്‍ പുന്നക്കല്‍, സി.എച്ച്. ഇസ്മായില്‍, എന്‍.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ചു കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണം ഗ്രാമിന് 6,585 രൂപയും പവന് 52,680 രൂപയുമായി.

Source link