WORLD
വിമാന അപകടം: മലാവി വൈസ് പ്രസിഡന്റും ഭാര്യയുമടക്കം പത്തുപേര്‍ക്ക് ദാരുണാന്ത്യം
ലിലോങ്വേ: മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും(51) സഹയാത്രികരായിരുന്ന ഒമ്പത് പേരും വിമാനപകടത്തിൽ മരിച്ചതായി മലാവി പ്രസിഡന്റ് സ്ഥിരീകരിച്ചു. മരിച്ചവരിൽ സൗലോസിന്റെ ഭാര്യയും ഉൾപ്പെടുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. മലാവിയുടെ തലസ്ഥാനമായ ലിലോങ്വേയിൽ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു. തലസ്ഥാനത്ത് നിന്നും 370 കിലോമീറ്റർ അകലെയുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം തിരിച്ചുവിട്ടെങ്കിലും പിന്നീട് റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നാലെ, ഒരുദിവസം നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Source link