പി.എസ്.സി അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (കാറ്റഗറി നമ്പർ 676/2022) തസ്തികയിലേക്ക് ജൂൺ 19, 20, 21, 26, 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം. അറിയിപ്പ് ലഭിക്കാത്തവർ 0471 – 2546441 ൽ ബന്ധപ്പെടണം
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) (കാറ്റഗറി നമ്പർ 8/2022) ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 12 ന് പി.എസ്.സി. ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന. വിശദവിവരങ്ങൾക്ക് 0471 – 2546446
ഒ.എം.ആർ പരീക്ഷ
ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 303/2023, 304/2023, 477/2023, 508/2023),
ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (ഫാർമസി) (കാറ്റഗറി നമ്പർ 415/2023), അസിസ്റ്റന്റ് ഫാർമസിസ്റ്റ്
(കാറ്റഗറി നമ്പർ 38/2023) തസ്തികകളിലേക്ക് ഒ.എം.ആർ പരീക്ഷ 20 ന് രാവിലെ 7.15 ന്
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 198/2023) , ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ഒന്നാം
എൻ.സി.എ. എസ്.സി.സി.സി. (കാറ്റഗറി നമ്പർ 235/2023),
3. ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ) (കാറ്റഗറി നമ്പർ 199/2023),
4. വിവിധ ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിൽ സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 265/2023),
5. കേരള വാട്ടർ അതോറിറ്റിയിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 481/2023) തസ്തികകളിൽ
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക
വിവിധ ജില്ലകളിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്2 (കാറ്റഗറി നമ്പർ 302/2023), തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 രണ്ടാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 462/2023), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 272/2023), കോട്ടയം ജില്ലയിൽ (എൻ.സി.സി., ടൂറിസം, എക്‌സൈസ്, പൊലീസ്, സൈനികക്ഷേമം, ഗതാഗതം ഒഴികെ) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.) (പട്ടികവർഗ്ഗം)(കാറ്റഗറി നമ്പർ 538/2023), കൊല്ലം, പാലക്കാട് ജില്ലകളിൽ വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ എൻ.സി.എ. ഒ.ബി.സി. (കാറ്റഗറി നമ്പർ 493/2023) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പൊതുമരാമത്ത് വകുപ്പിൽ
ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്‌മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 59/2021), ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്‌മാൻ ഗ്രേഡ് 2 എൻ.സി.എ.
ഈഴവ/ബില്ലവ/തിയ്യ (കാറ്റഗറി നമ്പർ 524/2021), (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്‌മാൻ
ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2022), (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്‌മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 489/2020)തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.
Source link