1.4 കോടിയുടെ പ്രവർത്തനലാഭത്തില് സിഡ്കോ
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്കോ) കഴിഞ്ഞ സാന്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവർത്തനലാഭവും നേടി. തുടർച്ചയായ രണ്ടാം വർഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമാണ് സിഡ്കോയെയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം പ്രവർത്തനലാഭവും നേടിയ 2022-23 സാന്പത്തികവർഷത്തിലാണ് കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്കോ ആദ്യമായി ലാഭത്തിലെത്തുന്നത്. ഇപ്പോഴത്തെ മാനേജ്മെന്റ് ചുമതലയേറ്റശേഷം 32 മാസക്കാലയളവിൽ 632 കോടി രൂപയുടെ വിറ്റുവരവ് സിഡ്കോയ്ക്ക് കൈവരിക്കാനായി. നടപ്പു സാന്പത്തികവർഷം 264 കോടി രൂപയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവർത്തനലാഭവുമാണ് കോർപറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സി.പി. മുരളി പറഞ്ഞു. സിഡ്കോയുടെ വിവിധ എസ്റ്റേറ്റുകളിലായി ഒഴിഞ്ഞുകിടന്നിരുന്നതും പ്രവർത്തിക്കാത്തതുമായ വിവിധ സ്ഥലങ്ങളും ഷെഡ്ഡുകളും തിരിച്ചെടുത്ത് യോഗ്യരായവർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനായി ജില്ലാ ലാൻഡ് അലോട്മെന്റ് കമ്മിറ്റി മുഖേന അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 114 സെന്റ് സ്ഥലവും പത്തോളം ഷെഡ്ഡുകളും നിയമാനുസൃതം തിരിച്ചെടുത്തിട്ടുണ്ട്. ഇവയുടെ റീ അലോട്മെന്റിലൂടെ ഏകദേശം അഞ്ചു കോടി രൂപയുടെ വരുമാനമാണ് നടപ്പു സാന്പത്തികവർഷം ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.

Source link