ആദായനികുതി റിട്ടേണ്‍ ഫയലിംഗ്: ഉപയോഗിക്കേണ്ട വിവിധതരം ഫോമുകൾ
2023-24 സാന്പത്തികവർഷത്തിൽ ആകെ ഏഴു തരം റിട്ടേണുകളാണുള്ളത്. നികുതിദായകന്റെ സ്റ്റാറ്റസ് അനുസരിച്ചും വരുമാനത്തിന്റെ സ്വഭാവമനുസരിച്ചും യോജിച്ച റിട്ടേണ്‍ ഫോമുകൾ തെരഞ്ഞെടുക്കണം. ഓരോ റിട്ടേണുകളെയും കുറിച്ചറിയാം… ഉപയോഗിക്കേണ്ട ഫോമുകൾ ഐടിആർ-1 (സഹജ്): വ്യക്തികൾക്കു മാത്രം 50 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, റെസിഡന്റായിട്ടുള്ള ശന്പളക്കാർ, പെൻഷൻ ലഭിക്കുന്നവർ, ഒരു പ്രോപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ, മറ്റു വരുമാനങ്ങളായ പലിശ, ഡിവിഡന്റ്, ഫാമിലി പെൻഷൻ എന്നിവയുള്ളവർ തുടങ്ങിയ ആളുകൾക്ക് ഈ ഫോം ഉപയോഗിക്കാം. ഇവർക്കു കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കൂടരുത്. ഐടിആർ-1 ഉപയോഗിക്കുവാൻ പാടില്ലാത്തവർ 1. റെസിഡന്റ് അല്ലാത്ത വ്യക്തികൾ 2. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ 3. 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനം ലഭിക്കുന്നവർ 4. നികുതിക്കു വിധേയമായ മൂലധനനേട്ടമുള്ളവർ 5. ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമുള്ളവർ 6. ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽനിന്നു വരുമാനമുള്ളവർ 7. ലോട്ടറി, കുതിരപ്പന്തയം എന്നിവയിൽനിന്നു വരുമാനമുള്ളവർ 8. ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിൽ 9. ലിസ്റ്റ് ചെയ്യാത്ത ഏതെങ്കിലും കന്പനിയിൽ പ്രസ്തുതവർഷം ഏതെങ്കിലും സമയത്ത് ഓഹരികളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ 10. റെസിഡന്റ് ആയിരിക്കുകയും അതേസമയം വിദേശത്തു നിക്ഷേപങ്ങൾ നടത്തുകയും വിദേശവരുമാനം ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ 11. വിദേശത്തുള്ള ഏതെങ്കിലും അക്കൗണ്ടിന്റെ ഓപ്പറേറ്റിംഗ് പവർ ഉണ്ടെങ്കിൽ 12. ബാങ്കിൽനിന്നു പണം കാഷായി പിൻവലിച്ചപ്പോൾ 194 എൻ വകുപ്പനുസരിച്ച് സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ 13. ഇഎസ്ഒപി സ്കീമിൽ വരുമാനത്തിനു സ്രോതസിലുള്ള നികുതി ഡിഫർ ചെയ്തിട്ടുള്ള നികുതിദായകനാണെങ്കിൽ 14. ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള മുൻകാലനഷ്ടം ഈ വർഷത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതെങ്കിലും വ്യക്തിയാണു നിങ്ങളെങ്കിൽ ഐടിആർ-1 എന്ന ഫോം ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനായി ഉപയോഗിക്കരുത്. ഐടിആർ-2: വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും താഴെപ്പറയുന്ന വരുമാനമാണുള്ളതെങ്കിൽ ഐടിആർ-2 എന്ന ഫോം ഉപയോഗിക്കാം. ഇവർക്ക് ഐടിആർ-1 ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല, ഇവർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമുണ്ടായിരിക്കരുത്. ശന്പളം/പെൻഷൻ ലഭിക്കുന്നവർ, വാടകവരുമാനമുള്ളവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ഉൾപ്പെടെ മറ്റുവരുമാനങ്ങളുള്ളവർക്ക് ഈ ഫോം ഉപയോഗിക്കാം. മൂലധനനേട്ടമുള്ളവർക്കും വിദേശത്തു സ്വത്ത് സന്പാദിച്ചിട്ടുള്ളവർക്കും വിദേശവരുമാനം ലഭിക്കുന്ന റെസിഡന്റായവർക്കും കന്പനിയിലെ ഡയറക്ടർമാർ ആയിരിക്കുന്നവർക്കും ലിസ്റ്റ് ചെയ്യാത്ത കന്പനികളിൽ ഓഹരികളുള്ളവർക്കും കൃഷിയിൽനിന്നുള്ള വരുമാനം 5000 രൂപയിൽ കുടുതലുള്ളവർക്കും ഐടിആർ-2ൽ റിട്ടേണ്‍ ഫയൽ ചെയ്യാം. ഐടിആർ-3: വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും സ്വന്തമായി പ്രൊപ്രൈറ്ററി ബിസിനസ് അല്ലെങ്കിൽ പ്രഫഷൻ നടത്തുന്ന വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾക്കും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-3 ഉപയോഗിക്കാം. കൂടാതെ കന്പനിയിലെ ഡയറക്ടർ പദവി വഹിക്കുന്നവർക്കും ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിൽ ഓഹരി നിക്ഷേപമുള്ളവർക്കും (വർഷത്തിൽ ഏതെങ്കിലും സമയത്ത്) ഐടിആർ-3യിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുനാകും. ഹൗസ് പ്രോപ്പർട്ടിയിൽനിന്നു വരുമാനമുള്ളവരും പങ്കുവ്യാപാരസ്ഥാപനങ്ങളിലെ പങ്കുകാരും ഫോം നന്പർ-3യിലാണ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടത്. (തുടരും)

Source link