സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കേരളം
തിരുവനന്തപുരം: ഒരു ഡസനോളം പുതിയ സ്ഥലങ്ങൾ കണ്ടെത്തി സാഹസിക ക്യാന്പിംഗ് വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉറച്ച് ടൂറിസം വകുപ്പ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയിൽ കൈയൊപ്പ് പതിപ്പിക്കാൻ നാല് അന്താരാഷ്ട്ര പരിപാടികളാണ് കേരള ടൂറിസം നടപ്പാക്കുന്നത്. പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നത്. സാഹസിക വിനോദസഞ്ചാരം ഇപ്പോൾ വളരെയധികം ശ്രദ്ധയാകർഷിക്കുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്. വാട്ടർ സ്പോർട്സ് അഡ്വഞ്ചർ ടൂറിസം പ്രമോട്ടർമാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, വയനാട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം, എറണാകുളം എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടന്നുവരുന്നത്. വാട്ടർ സ്പോർട്സ്, ട്രെക്കിംഗ്, പാരാഗ്ലൈഡിംഗ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്. 23.5 കോടി രൂപയാണ് കഴിഞ്ഞ വർഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികൾക്ക് മികച്ച അവസരങ്ങൾ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികൾ സൃഷ്ടിക്കാനും സാധിച്ചു.

Source link