കരുത്തും ദൗർബല്യവും തുറന്നുകാട്ടി ഓഹരി വിപണി
ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്തും ദൗർബല്യവും വിളിച്ചോതിയ വാരം കടന്നുപോയി. ആറു മാസത്തിനിടെ ആദ്യമായി സാങ്കേതിക ചലനങ്ങളെ നോക്കുകുത്തിയാക്കി, ഉൗഹാപോഹങ്ങൾക്കൊപ്പം മുൻനിര ഓഹരിസൂചികൾ ആടിയുലഞ്ഞതു നിക്ഷേപകർക്കു വൻ സാന്പത്തിക നഷ്ടമുണ്ടാക്കി. കുതിച്ചുപായും കനത്തതോതിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ഇടയുള്ളതിനാൽ ചെറുകിട നിക്ഷേപകർ രംഗത്തുനിന്നു വിട്ടുനിൽക്കുന്നതു നഷ്ടസാധ്യത അകറ്റുമെന്ന് മുൻവാരം ദീപിക ഇതേ കോളത്തിൽ സൂചന നൽകിയതാണ്. ആ മുന്നറിയിപ്പ് ശരിവയ്ക്കുന്ന ചലനമാണു വിപണിയിൽ ദൃശ്യമായത്. തുടർഭരണം ലഭിച്ചാൽ വിപണിമൂല്യത്തിൽ ഇരട്ടിക്കുതിപ്പിനുള്ള സാഹചര്യം ഒത്തുവരുമെന്ന വിലയിരുത്തലിന് അടിവരയിടുന്ന പ്രകടനവും വാരത്തിന്റെ രണ്ടാം പകുതി വിപണിയിൽ കണ്ടു. അഞ്ചു ട്രില്യൻ ഡോളറിൽനിന്ന് ഇരട്ടിയിലേക്ക് അഞ്ചുവർഷക്കാലയളവിൽ ഇന്ത്യൻ വിപണി സഞ്ചരിക്കാം. ഈ വർഷത്തെ ഏറ്റവും മികച്ച പ്രതിവാരനേട്ടത്തിലാണ് ഓഹരി സൂചിക. നിഫ്റ്റി 759 പോയിന്റ് പ്രതിവാരമികവിലാണ്. 22,530ൽനിന്നു കഴിഞ്ഞ ലക്കം സൂചിപ്പിച്ച 22,955ലെ ആദ്യ പ്രതിരോധം അതിവേഗത്തിൽ വിപണി തകർത്തു. എന്നാൽ, രണ്ടാം പ്രതിരോധമായ 23,377 ലക്ഷ്യത്തിലേക്ക് അടുത്തവേളയിൽ 23,338ൽ വിപണിയുടെ കാലിടറി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന രംഗത്തുനിന്നുള്ള വാർത്തകൾക്കിടയിൽ ചൊവ്വാഴ്ച വിപണി കനത്ത തകർച്ചയെ അഭിമുഖീകരിച്ചു. വില്പന സമ്മർദത്തിൽ 21,281ലേക്ക് ഇടിഞ്ഞശേഷം വാരമധ്യം തിരിച്ചുവരവ് കാഴ്ചവച്ചു. മാർക്കറ്റ് ക്ലോസിംഗിൽ 23,290 പോയിന്റിലാണ്. ഹ്രസ്വകാലയളവിലേക്കു വീക്ഷിച്ചാൽ പുൾബാക്ക് റാലിക്കുള്ള തയാറെടുപ്പുകൾക്കു വിപണി തുടക്കം കുറിച്ചതായി വിലയിരുത്താം. തിരുത്തലുണ്ടായാൽ 22,900 – 22,680ൽ താങ്ങ് പ്രതീക്ഷിക്കാം. മുന്നേറിയാൽ 23,400-23,560ൽ പ്രതിരോധമുണ്ട്. സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ, എംഎസിഡി വാരമധ്യത്തിനു മുന്പേ റിവേഴ്സ് റാലിക്കു ശ്രമിക്കുമെന്ന മുൻവാരത്തിലെ വിലയിരുത്തൽ ശരിവച്ച് സൂചിക ഇടിഞ്ഞു. ഡെയ്ലി ചാർട്ടിൽ എംഎസിഡിയും പരാബൊളിക്ക് എസ്എആറും വാരാന്ത്യം ബുള്ളിഷാണ്; സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലും. തിരിച്ചുവരവ് നിഫ്റ്റി ജൂണ് ഫ്യൂച്ചേഴ്സ് 23,325ൽനിന്ന് വാരത്തിന്റെ തുടക്കത്തിൽ റിക്കാർഡായ 23,844 വരെ ഉയർന്നങ്കിലും ഈ അവസരത്തിലെ സെൽ പ്രഷറിൽ 21,265ലേക്കു കുത്തനെ ഇടിഞ്ഞു. വാരത്തിന്റെ രണ്ടാം പകുതിയിൽ കരുത്തു വീണ്ടെടുത്ത്, 2.7 ശതമാനം പ്രതിവാരനേട്ടത്തിൽ 23,334ലാണ്. നിഫ്റ്റി ഫ്യൂച്ചർ ഓപ്പണ് ഇന്ററസ്റ്റ് 157.7 ലക്ഷം കരാറുകളിൽനിന്ന് 146.3 ലക്ഷമായി കുറഞ്ഞു. ബോംബെ സെൻസെക്സ് 2732 പോയിന്റ് പ്രതിവാരമികവിലാണ്. 73,961ൽനിന്ന് ഒരവസരത്തിൽ അഞ്ചുമാസത്തെ താഴ്ന്ന നിലയായ 70,285ലേക്കു തകർന്നടിഞ്ഞ വിപണി രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവിൽ സർവകാല റിക്കാർഡായ 76,795.31 വരെ ഉയർന്നു. വ്യാപാരാന്ത്യം സെൻസെക്സ് 76,693ലാണ്. വിപണിക്കു നിലവിൽ 79,000ലേക്കു മുന്നേറാനുള്ള കരുത്തുണ്ട്. അതേസമയം, തിരുത്തലുണ്ടായാൽ 72,000ൽ താങ്ങ് പ്രതീക്ഷിക്കാം. സെൻസെക്സ് 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ സഞ്ചരിക്കുന്നതു നിക്ഷേപകർക്കു പ്രതീക്ഷ പകരുന്നതാണ്. ചൈന ചതിച്ചു! പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കരുതൽ ശേഖരത്തിലേക്കുള്ള സ്വർണം വാങ്ങുന്നതിൽ സ്വീകരിച്ച നിലപാട് വെള്ളിയാഴ്ച ആഗോളവിപണിയെ പിടിച്ചുലച്ചു. ട്രോയ് ഒൗണ്സിന് 2388 ഡോളറിൽനിന്ന് 2285ലേക്ക് ഇടിഞ്ഞ മഞ്ഞലോഹവില വാരാന്ത്യദിനം മൂന്നര ശതമാനം ഇടിഞ്ഞ് വ്യാപാരാന്ത്യം 2292 ഡോളറിലാണ്. സ്വർണം സാങ്കേതികമായി ബിയറിഷ് മൂഡിലായതോടെ വിപണിയുടെ ദൃഷ്ടി 2224 ഡോളറിലേക്കു തിരിയാം. രൂപ ദുർബലം ഡോളറുമായുള്ള വ്യാപാരത്തിൽ രൂപ 83.41ൽനിന്ന് 83.60ലെ പ്രതിരോധം തകർത്ത് 83.82ലേക്കു ദുർബലമായശേഷം വാരാന്ത്യം 83.46ലാണ്. റിസർവ് ബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തി. അതേസമയം, ഭക്ഷ്യവിലക്കയറ്റം കൂടുതൽ രൂക്ഷമാണ്. വിലക്കയറ്റം ഏപ്രിലിൽ നാലു മാസത്തെ ഉയർന്ന നിരക്കായ 8.7 ശതമാനമാണ്. മേയിലെ കണക്കുകൾ ഇനിയുമുയരും. വരൾച്ച കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചത് ഉത്പാദനക്കുറവിന് ഇടയാക്കി. ഒപ്പം കഴിഞ്ഞമാസം പഴം-പച്ചക്കറി വിലകളിലും വർധനയുണ്ടായി. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 13,718.42 കോടി രൂപയുടെ ഓഹരി വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 5579 കോടി രൂപ നിക്ഷേപിച്ചു.

Source link