യുഎഫ്സിയിൽ പൂജ തോമറിന്റെ ചരിത്ര ഇടി
ന്യൂയോർക്ക്: യുഎഫ്സി (അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാന്പ്യൻഷിപ്) വേദിയിൽ ജയം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രനേട്ടം കുറിച്ച് പൂജ തോമർ. യുഎഫ്സി ലൂയിസ് വില്ലെ 2024 പോരാട്ടത്തിലായിരുന്നു പൂജയുടെ ചരിത്ര ജയം. വനിതകളുടെ സ്ട്രോവെയിറ്റ് വിഭാഗത്തിൽ ബ്രസീലിന്റെ റയാൻ ഡോസ് സാന്റോസിനെ സ്പ്ലിറ്റ് ഡിസിഷനിലൂടെ (30-27, 27-30, 29-28) പൂജ കീഴടക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മിക്സഡ് മാർഷൽ ആർട്ട്സ് പ്രമോഷൻ വേദിയായ യുഎഫ്സിയുമായി കരാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം പൂജ 2023ൽ സ്വന്തമാക്കിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയായ പൂജ വുഷുവിൽ അഞ്ച് തവണ ദേശീയ ചാന്പ്യൻഷിപ് കരസ്ഥമാക്കിയിട്ടുണ്ട്.
Source link