KERALAMLATEST NEWS
കോഴിക്കോടിനുള്ള അഞ്ച് വിമാനങ്ങൾ കൊച്ചിയിലിറക്കി
നെടുമ്പാശേരി: കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കി. ഇന്നലെ പുലർച്ചെ മൂന്നിനും ആറിനുമിടയിൽ മസ്കറ്റ്, മനാമ, ദുബായ്, ദോഹ, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളാണിവ. കാലാവസ്ഥ മെച്ചപ്പെട്ടതോടെ, എട്ട് മണിക്ക് ശേഷം എല്ലാ വിമാനങ്ങളും കോഴിക്കോട്ടേക്ക് പോയി.
Source link