KERALAMLATEST NEWS
ഭരണവിരുദ്ധ വികാരം ഇപ്പോഴോ അറിഞ്ഞത്: പിണറായി
ന്യൂഡൽഹി : 19 സീറ്റിലെ എൽ.ഡി.എഫ് തോൽവി ഭരണവിരുദ്ധ വികാരമാണോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറു ചോദ്യം. ഡൽഹിയിൽ നല്ല ചൂടാണല്ലോ എന്നും കൂട്ടിച്ചേർത്തു. ഇന്ന് നടക്കുന്ന സി.പി.എം പൊളിറ്റ് ബ്യുറാെ യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ ഇന്നലെ ഡൽഹിയിലെത്തിയത്. കേരള ഹൗസിൽ എത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകർ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ചോദ്യമുന്നയിക്കുകയായിരുന്നു. കേരളത്തിലെയും ബംഗാളിലെയും ഉൾപ്പെടെ തോൽവി പൊളിറ്റ് ബ്യുറാെ ഇന്ന് ചർച്ച ചെയ്യും. ഒറ്റ ദിവസത്തെ യോഗമാണ് ചേരുന്നത്.
Source link