KERALAMLATEST NEWS

തീരുമാനം മാറ്റില്ല, തമ്മിലടി പാടില്ല: കെ.മുരളീധരൻ

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പൊതുപ്രവർത്തനത്തിനും തൽക്കാലം ഇല്ലെന്ന് കെ. മുരളീധരൻ ആവർത്തിച്ചു. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകും.

തോറ്റതിനെ ചൊല്ലി തമ്മിലടി പാടില്ല. അതിലെ ശരിതെറ്റുകൾ പറഞ്ഞ് സംഘടന കൂടുതൽ തളരാൻ പാടില്ല. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയിൽ നിന്ന് മാറിയതിൽ തെറ്റുകാരൻ താൻ തന്നെയാണ്. പോവേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഈ പാഠം ഇലക്ഷനിൽ നിന്നുപഠിച്ചു. അവിടെ നിന്നോ ഇവിടെ നിന്നോ എന്നുപറഞ്ഞപ്പോൾ തൽക്കാലം ഇല്ല എന്ന് പറയാൻ കാരണം അതാണ്.

പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായി. ചില ആളുകൾ വിചാരിച്ചാൽ മാത്രം വോട്ട് കുറയില്ല. അന്വേഷണ കമ്മിഷൻ വേണ്ട. അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവും. മാറി നിൽക്കുന്നതിൽ അച്ചടക്ക ലംഘനമുണ്ടെങ്കിൽ ഇത്രയൊക്കെ അച്ചടക്കമേ തനിക്കുള്ളൂ. തിരഞ്ഞെടുപ്പിനെ നയിച്ചത് കെ. സുധാകരനാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരണം. തമ്മിലടിയിൽ നടപടി തീരുമാനിക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ്. ബി.ജെ.പിയിൽ പോവുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും വീടുണ്ടാവുമല്ലോയെന്ന് അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button