സിംഹക്കൂട്ടിൽ ചാടി ചാക്കോച്ചൻ; സസ്പെൻസ് നിറച്ച് ഗർർർ ട്രെയിലർ
സിംഹക്കൂട്ടിൽ ചാടി ചാക്കോച്ചൻ; സസ്പെൻസ് നിറച്ച് ഗർർർ ട്രെയിലർ – movie | Manorama Online
സിംഹക്കൂട്ടിൽ ചാടി ചാക്കോച്ചൻ; സസ്പെൻസ് നിറച്ച് ഗർർർ ട്രെയിലർ
മനോരമ ലേഖിക
Published: June 08 , 2024 06:12 PM IST
1 minute Read
സൂപ്പര്‍ഹിറ്റ് ചിത്രമായ ‘എസ്ര’യ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഗര്‍ര്‍ര്‍’ ട്രെയിലർ പുറത്തിറങ്ങി. റെജിമോൻ നാടാർ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്റെ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും എത്തുന്ന ചിത്രം ഒരു ഫൺ റൈഡ് ആകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സംവിധായകന് ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ർ’-ന്റെ പ്രത്യേകതയാണ്. ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സിനിഹോളിക്സ് ആണ്.
മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ ചാക്കോച്ചൻ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ സിംഹങ്ങള്‍ ഉണ്ടെങ്കിലും ഇവിടത്തെ നിയമം അവയെ വച്ച് സിനിമ ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് സൗത്താഫ്രിക്കയിലേക്ക് പോയി യഥാര്‍ഥ സിംഹത്തിനൊപ്പം ചിത്രീ കരിക്കാന്‍ കഴിയുന്ന രംഗങ്ങളെല്ലാം ഞങ്ങള്‍ വച്ച് ചിത്രീകരിച്ചു എന്ന് താരം പറഞ്ഞിരുന്നു. ഹോളിവുഡ് സിനിമയായ ദ് പ്രേ, പ്രശസ്തമായ പരസ്യങ്ങൾ, ഇവയിലെല്ലാം അഭിനയിച്ച താരമാണ് മോജോ എന്ന സിംഹം. ചിത്രം ജൂൺ 13ന് പ്രദർശനത്തിനെത്തും.
English Summary:
Grrr by Jay K official trailer released
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu mo-entertainment-common-malayalammovienews mo-entertainment-movie-kunchakoboban 3apbtjt7rp5jq5enq5j3va36qg f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link