2024 ജൂൺ 9 മുതൽ 15 വരെ, സമ്പൂർണ വാരഫലം
പന്ത്രണ്ട് രാശിക്കാർക്കും ഈ ആഴ്ച എങ്ങനെ? ചിലർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പല രാശികളിലെയും വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയമാണ്. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് നല്ല വാർത്ത ലഭിച്ചേക്കും. ബിസിനസ് ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വാരമാണ്. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട് പലരും. സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഓരോ രാശിക്കും ഈ ആഴ്‌ച എങ്ങനെയായിരിക്കും? വായിക്കാം നിങ്ങളുടെ സമ്പൂർണ വാരഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഈ ആഴ്ച ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സമയവും സമ്പത്തും വിദഗ്ധമായി വിനിയോഗിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി ജീവിതത്തിന്റെ മറ്റു മേഖലകളെയും ബാധിച്ചേക്കാം, ഇതുമൂലം പല പ്രശ്നങ്ങളും നേരിടേണ്ടതായി വരും. കുടുംബാംഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. എതിരാളികളുടെ നീക്കങ്ങൾ സജീവമായേക്കാം. നിങ്ങളെ എതിർത്തവരെ സുഹൃത്തുക്കളാക്കുന്നതിൽ നിങ്ങൾ വിജയിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായ വാരമാണ്. പരീക്ഷകളിൽ മികച്ച വിജയം നേടുന്നത് മുമ്പത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവർക്ക് പ്രചോദനം നൽകും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)കോടതിയുടെ പരിഗണനയിലുള്ള കേസ് മൂലം അസ്വസ്ഥരായി കാണപ്പെടും. ഇതുമൂലം കുടുംബാന്തരീക്ഷവും അസ്വസ്ഥമായിരിക്കും. നിങ്ങളെ മുതലെടുക്കുന്ന ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുനിൽക്കുക. ബിസിനസ് ചെയ്യുന്നവർ ആഴ്ചയുടെ തുടക്കത്തിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ സമയമാണ്. കുടുംബാംഗങ്ങളുമായി പതിവിലും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാൻ സാധിക്കും. കുടുംബത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ വിജയിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഇനിയും ശ്രമം തുടരേണ്ടി വരും. മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഠിനാധ്വാനം കൂടുതലായി ചെയ്യേണ്ടതുണ്ട്. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല അവസരം ലഭിച്ചേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഈ ആഴ്ച നിങ്ങൾക്ക് വിവിധ കലാ കായിക പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ആരോഗ്യമാണ് വിജയകരമായ ജീവിതത്തിന്റെ രഹസ്യം. ഈ ആഴ്ച പ്രതീക്ഷിച്ചതിലും കൂടുതൽ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ജീവിതപങ്കാളിയുമായി പങ്കുവെയ്ക്കുന്നത് നന്നായിരിക്കും. കുടുംബത്തിൽ ഐക്യം നിലനിർത്തുന്നതിൽ നിങ്ങൾ വിജയിക്കും. സമൂഹത്തിൽ പദവിയും ബഹുമാനവും ലഭിക്കാനിടയുണ്ട്. ജോലിയിൽ ആശയക്കുഴപ്പം നിലനിൽക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരും. മനസിനെ ഏകാഗ്രമാക്കാൻ യോഗ, മെഡിറ്റേഷൻ എന്നിവ ശീലിക്കുന്നത് നിങ്ങൾക്ക് വേണ്ട ഫലം നൽകും. പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുക.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ചില ഉന്നത വ്യക്തികളെ നേരിട്ട് കാണാൻ പല ശ്രമങ്ങളും നടത്തിയേക്കാവുന്ന ആഴ്ചയാണ്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ഉയർച്ച താഴ്ചകൾക്ക് ശേഷം സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. ഈ ആഴ്ചയുണ്ടെ ആദ്യ ദിവസങ്ങൾ നല്ല ഫലങ്ങൾ നൽകിയില്ലെങ്കിൽ പോലും ക്രമേണ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാഭ്യാസത്തിനോ ജോലിക്കോ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ടതായി വരും. നിങ്ങളുടെ സംസാരശൈലി കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കുന്നതിൽ നിങ്ങൾ വിജയിക്കും. ജോലിസ്ഥലത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഈ ആഴ്ച ആരോഗ്യം അല്പം മോശമായേക്കാം. തുടരെ തുടരെയുള്ള യാത്രകൾ മടുപ്പിക്കുന്നതാകും. ഇത്തരമൊരു സാഹചര്യത്തിൽ വീണ്ടും യാത്രകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്. ചില നിക്ഷേപങ്ങളിലൂടെ നേട്ടം ഉണ്ടാകാനിടയുണ്ട്. ചിലർ നിങ്ങളെ വഞ്ചിക്കുന്നു എന്ന് തിരിച്ചറിയുന്നത് മാനസികാഘാതം ഉണ്ടാക്കും. മറഞ്ഞിരുന്ന ചില രഹസ്യങ്ങൾ പുറത്തുവരാനിടയുണ്ട്. നിങ്ങളുടെ മുൻകാല കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതാണ്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഗുണകരമായ വാരമാണ്. മുൻകാല തെറ്റുകളിൽ നിന്നും പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകേണ്ടതുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട വാരമാണ്. പ്രായമായവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ കൂടാനിടയുണ്ട്. വീട് മോടിപിടിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികൾക്കോ ആയി വലിയൊരു തുക ചെലവഴിക്കാനിടയുണ്ട്. നിങ്ങളോട് മറ്റുള്ളവർ നല്ല രീതിയിൽ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരോടും അതേ രീതിയിൽ തന്നെ പെരുമാറാൻ ശ്രദ്ധിക്കുക. എന്നാൽ കുടുംബാംഗങ്ങളുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞ വാരമായിരിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിച്ചിരുന്നവർക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഈ ആഴ്ച ആരോഗ്യകാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടും. അവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായം തേടാൻ മടിക്കരുത്. സാമ്പത്തിക നില മെച്ചപ്പെടാനിടയുണ്ട്. സാമ്പത്തികമായി മുമ്പത്തേക്കാൾ ശക്തിപ്പെടുകയും ചെയ്യും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കുന്നത് സന്തോഷത്തിനിടയാക്കും. മാത്രവുമല്ല, നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവരുമായി തുറന്ന് സംസാരിക്കാനും സാധിക്കും. തൊഴിൽ മേഖലയിൽ നിങ്ങളുടെ ജോലിയിൽ തടസ്സം സൃഷ്ടിക്കാൻ ആരെങ്കിലും ശ്രമിക്കാനിടയുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ തുടരാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയമാകാനിടയില്ല.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)അമിത മദ്യപാനം, അമിതവേഗതയിൽ വാഹനമോടിക്കുന്നത് എന്നീ കാര്യങ്ങൾ ഈ ആഴ്ച നിങ്ങളെ പ്രശ്നത്തിലാക്കിയേക്കും. ചെലവ് വർധിക്കും. അശ്രദ്ധ മൂലം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. നിയമവിരുദ്ധമായ പദ്ധതികളിൽ പണം നിസ്കഹിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ സാധിച്ചേക്കും. കുട്ടികൾ പഠനത്തിന് നൽകുന്ന സമയത്തേക്കാൾ കൂടുതൽ കായിക വിനോദങ്ങളിൽ ഏർപ്പെടും. ഇതുമൂലം അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ അനുകൂലമായിരിക്കും. ഉപരിപഠനത്തിനായി വിദേശരാജ്യത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർഥികൾ കൂടുതൽ പ്രയത്നിക്കേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)മുതിർന്ന വ്യക്തികൾ നേരിട്ടിരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിച്ചേക്കും. സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. സുഹൃത്തുക്കളുമൊന്നിച്ച് സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കുന്നതാണ്. എവിടേക്കെങ്കിലും യാത്ര പോകാൻ പദ്ധതിയിടും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ആഴ്ചയാണ്. സമൂഹത്തിൽ ബഹുമാനിതരാകും. തുടർന്നും നന്നായി പ്രവർത്തിക്കാൻ ഇത് പ്രചോദനം നൽകും. വീട്ടിലെ പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞെന്ന് വരില്ല.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ജോലിസ്ഥലത്ത് സമ്മർദ്ദം വർധിക്കും. ഇതുമൂലം മാനസിക അസ്വസ്ഥതയും അനുബന്ധ പ്രശ്നങ്ങളും ഉണ്ടായേക്കാം. ചില നിക്ഷേപങ്ങൾ നിങ്ങൾക്ക് സാമ്പത്തിക നേട്ടം കൊണ്ടുവരും. നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കണം. മനസ് ശാന്തമാക്കി വെക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. സസ്‌മാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും അടുപ്പമുള്ളവർ നിങ്ങളോട് അകൽച്ച കാണിച്ചേക്കാം. അതേസമയം പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകണം. വിദ്യാർത്ഥികൾക്ക് പ്രതികൂലമായ സമയമാകാനിടയുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഇക്കൂട്ടർക്ക് ഇത് തിരക്കേറിയ ആഴ്ചയായിരിക്കും. ആരോഗ്യം മെച്ചപ്പെടും. ചില ആഗ്രഹങ്ങൾ സഫലമായേക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്ന വാരമാണ്. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ഈ ആഴ്ച ലഭിച്ചേക്കും. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം സാമൂഹിക കാര്യങ്ങളിലും ശ്രദ്ധ നൽകാൻ സാധിക്കും. ജോലിയിൽ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അതിനായി നിങ്ങളെ സഹായിച്ച വ്യക്തികളെ മറക്കാതിരിക്കുക. ഈ ആഴ്ച പുതിയ കാര്യങ്ങൾ പഠിക്കാനും അറിവ് വികാരിപ്പിക്കാനും സാധിക്കും. നിങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ വികസിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. മോശം ഭക്ഷണശീലം ഉപേക്ഷിക്കുക. ഇന്ന് ചില നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കണം. സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ സാഹിക്കുന്ന നിരവധി അവസരങ്ങൾ ഉണ്ടാകും. കുടുംബത്തിലെ സാഹചര്യങ്ങൾ നിങ്ങളെ വികാരഭരിതരാക്കാനിടയുണ്ട്. അടുപ്പമുള്ളവരോട് നിങ്ങളുടെ മനസിലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിഞ്ഞേക്കും. ഇത് ഒരുപരിധി വരെ നിങ്ങൾക്ക് സമാധാനം നൽകും. തൊഴിൽ രംഗത്ത് മേലധികാരികളിൽ നിന്ന് പിന്തുണ ലഭിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായ വിദ്യാർഥികൾ കഴിവ് മെച്ചപ്പെടുത്താൻ ഏതെങ്കിലും പ്രൊഫഷണൽ കോഴ്‌സിന് ചേർന്നേക്കാം.
Source link