SPORTS

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ അ​​മേ​​രി​​ക്ക​​യെ ച​​രി​​ത്ര ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ മോ​​നാ​​ങ്ക്


ഡാ​​ള​​സ്: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ അ​​മേ​​രി​​ക്ക​​യെ ച​​രി​​ത്ര ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ മോ​​നാ​​ങ്ക് പ​​ട്ടേ​​ൽ. പാ​​ക്കി​​സ്ഥാ​​നെ സൂ​​പ്പ​​ർ ഓ​​വ​​റി​​ലൂ​​ടെ അ​​ഞ്ച് റ​​ണ്‍​സി​​നാ​​യി​​രു​​ന്നു അ​​മേ​​രി​​ക്ക കീ​​ഴ​​ട​​ക്കി​​യ​​ത്. 38 പ​​ന്തി​​ൽ ഒ​​രു സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 50 റ​​ണ്‍​സ് നേ​​ടി​​യ മോ​​നാ​​ങ്ക് പ​​ട്ടേ​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍റെ പേ​​രു​​കേ​​ട്ട പേ​​സ് ആ​​ക്ര​​മ​​ണ സം​​ഘ​​ത്തെ ചെ​​റു​​ത്തു തോ​​ൽ​​പ്പി​​ച്ച​​ത്. അ​​തി​​ന്‍റെ അം​​ഗീ​​കാ​​ര​​മാ​​യി പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ചും മോ​​നാ​​ങ്കി​​നു ല​​ഭി​​ച്ചു. ഇ​​തോ​​ടെ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ച്ച ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും ജ​​യം എ​​ന്ന അ​​പൂ​​ർ​​വ​​നേ​​ട്ട​​ത്തി​​ലും യു​​എ​​സ്എ എ​​ത്തി. ഇ​​തി​​നു മു​​ന്പ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ശ്രീ​​ല​​ങ്ക​​യും മാ​​ത്ര​​മാ​​ണ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ച്ച ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 159/7 (20). യു​​എ​​സ്എ 159/3 (20). സൂ​​പ്പ​​ർ ഓ​​വ​​ർ: യു​​എ​​സ്എ 18/1, പാ​​ക്കി​​സ്ഥാ​​ൻ 13/1. ►മൂ​​ന്നാം ഇ​​ര പാക്കിസ്ഥാൻ യു​​എ​​സ്എ​​യ്ക്കു മു​​ന്നി​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങു​​ന്ന മൂ​​ന്നാ​​മ​​ത് ഐ​​സി​​സി ഫു​​ൾ മെം​​ബ​​റാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ. 2021ൽ ​​അ​​യ​​ർ​​ല​​ൻ​​ഡി​​നെ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ യു​​എ​​സ്എ കീ​​ഴ​​ട​​ക്കി. ക​​ഴി​​ഞ്ഞ മാ​​സം ബം​​ഗ്ലാ​​ദേ​​ശി​​ന് എ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര യു​​എ​​സ്എ 2-1നു ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. പാ​​ക്കി​​സ്ഥാ​​ന്‍റെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ ഇ​​റ​​ങ്ങി​​യ ക​​ളി​​ക്കാ​​രു​​ടെ ആ​​കെ രാ​​ജ്യാ​​ന്ത​​ര പ​​രി​​ച​​യം 706 മ​​ത്സ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു. യു​​എ​​സ്എ​​യു​​ടേ​​ത് 207 മാ​​ത്ര​​വും. രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര പ​​രി​​ച​​യ​​സ​​ന്പ​​ത്തി​​ൽ ഇ​​രു ടീ​​മി​​ലെ​​യും പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു​​ക​​ൾ ത​​മ്മി​​ൽ 499ന്‍റെ വ്യ​​ത്യാ​​സം. ►പ​​ട്ടേ​​ൽ ഫ്രം ​​ഗു​​ജ​​റാ​​ത്ത് ഗു​​ജ​​റാ​​ത്തി​​ലാ​​ണ് മോ​​നാ​​ങ്ക് പ​​ട്ടേ​​ലി​​ന്‍റെ ജ​​ന​​നം. യു​​എ​​സ്എ​​യു​​ടെ ക്യാ​​പ്റ്റ​​നും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ മോ​​നാ​​ങ്ക് ഗു​​ജ​​റാ​​ത്ത് അ​​ണ്ട​​ർ 16, അ​​ണ്ട​​ർ 19 ടീ​​മു​​ക​​ൾ​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​റാ​​യ മോ​​നാ​​ങ്കി​​ന് കാ​​ന​​ഡ​​യ്ക്കെ​​തി​​രേ (16 പ​​ന്തി​​ൽ 16) തി​​ള​​ങ്ങാ​​നാ​​യി​​ല്ല. എ​​ന്നാ​​ൽ, അ​​തി​​ന്‍റെ കേ​​ടുതീ​​ർ​​ത്ത് പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പോ​​രാ​​ട്ടം ന​​യി​​ച്ചു. പാ​​ക്കി​​സ്ഥാ​​ന്‍റെ ഹാ​​രി​​സ് റൗ​​ഫി​​ന്‍റെ അ​​വ​​സാ​​ന പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ത്തി യു​​എ​​സ്എ​​യെ ടൈ​​യി​​ലെ​​ത്തി​​ച്ച​​ത് ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ നി​​തീ​​ഷ് കു​​മാ​​റാ​​യി​​രു​​ന്നു. കാ​​ന​​ഡ​​യി​​ലെ ഒ​​ന്‍റാ​​രി​​യൊ​​യി​​ലാ​​ണ് നി​​തീ​​ഷ് കു​​മാ​​റി​​ന്‍റെ ജ​​ന​​നം. അ​​ണ്ട​​ർ 15, അ​​ണ്ട​​ർ 19 വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ന​​ഡ​​യ്ക്കു​​വേ​​ണ്ടി ക​​ളി​​ച്ചു. പി​​ന്നീ​​ട് യു​​എ​​സ്എ​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി. ►എ​​ൻ​​ജി​​നി​​യ​​ർ സൂ​​പ്പ​​ർ മും​​ബൈ​​യി​​ൽ ജ​​നി​​ച്ച സൗ​​ര​​ഭ് നേ​​ത്ര​​വ​​ൽ​​ക്ക​​റാ​​ണ് യു​​എ​​സ്എ​​യു​​ടെ സൂ​​പ്പ​​ർ ഓ​​വ​​ർ എ​​റി​​ഞ്ഞ​​ത്. ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​ൽ ക​​ളി​​ച്ചി​​ട്ടു​​ണ്ട് സൗ​​ര​​ഭ്. 2008-09 സീ​​സ​​ണ്‍ കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി​​യി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 30 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ച​​രി​​ത്ര​​വും ഈ ​​എ​​ൻ​​ജി​​നി​​യ​​റി​​നു സ്വ​​ന്തം. പാ​​ക്കി​​സ്ഥാ​​ന് എ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ അ​​മേ​​രി​​ക്ക​​യു​​ടെ 11 അം​​ഗ ടീ​​മി​​ലെ എ​​ട്ട് പേ​​രും ജ​​നി​​ച്ച​​ത് ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ൻ​​ഡ്, കാ​​ന​​ഡ, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ. കാ​​ന​​ഡ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ജ​​നി​​ച്ച ഷാ​​ഡ്‌​ലി വാ​​ൻ ഷാ​​ൽ​​ക് വി​​ക്കി​​നു പ​​ക​​രം, അ​​ല​​ബാ​​മ​​യി​​ൽ ജ​​നി​​ച്ച ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ നോ​​സ്തു​​ഷ് കെ​​ഞ്ചി​​ഗെ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ടീ​​മി​​ൽ ഇ​​ടം നേ​​ടി​​യ​​താ​​യി​​രു​​ന്നു ഏ​​ക​​മാ​​റ്റം.


Source link

Related Articles

Back to top button