രാസവളവും കീടനാശിനിയും വില്ക്കാന് കാര്‍ഷികബിരുദം നിര്‍ബന്ധം
റെജി ജോസഫ് കോട്ടയം: രാസവളവും കീടനാശിനിയും വിത്തും കടകളില്‍ വില്ക്കുന്നവര് കാര്‍ഷിക ബിരുദമോ ബിരുദാനന്തരബിരുദമോ പാസായവരായിരിക്കണമെന്ന കേന്ദ്രനിയമം കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അഗ്രികള്‍ച്ചര്‍, ബയോകെമിസ്ട്രി, ബയോ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലുമൊന്നില്‍ ബിരുദം മിനിമം യോഗ്യതയുള്ളവര്‍ക്കേ പുതുതായി വളം-കീടനാശിനി കടകള്‍ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കൂ. നിലവില്‍ വളംകമ്പനികളുടെ ഡീലര്‍ഷിപ് നേടി വില്പന നടത്തിവരുന്നവര്‍ക്ക് കൃഷിബിരുദമില്ലെങ്കില് കാര്‍ഷിക സര്‍വകലാശാലകളില്‍ നടത്തുന്ന ഒരു വര്‍ഷ കൃഷി ഡിപ്ലോമ കോഴ്സ് പാസായാല്‍ മാത്രമേ ലൈസന്‍സ് പുതുക്കാനാകൂ. വളം വില്പന എല്ലാത്തരത്തിലും നേട്ടമല്ലാതായി കടകളും ഡിപ്പോകളും പൂട്ടിക്കൊണ്ടിരിക്കേയാണ് ബിരുദനിബന്ധന വിലങ്ങുതടിയായിരിക്കുന്നത്. സഹകരണസ്ഥാപനങ്ങള്‍ നടത്തിവന്ന 60 വളം, കീടനാശിനി ഔട്ട്ലറ്റുകള് കഴിഞ്ഞ വര്‍ഷം പൂട്ടിപ്പോയി. കാര്‍ഷിക ബിരുദധാരികളെ നിയമിച്ച് അവരുടെ പേരില്‍ ലൈസന്‍സ് നേടി വില്പന മുന്നോട്ടുപോവുക ബാധ്യത വര്‍ധിപ്പിക്കും. വിത്തും വളവും കീടനാശിനിയും വാങ്ങാന്‍ വരുന്നവര്‍ക്ക് ലൈസന്‍സി ശാസ്ത്രീയമായ കൃഷിബോധനംകൂടി നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ഏതു വിത്ത്, എന്തു വളം, എത്ര അളവില്‍ എന്നിവയിലൊക്കെ ഡീലറുടെ നിര്‍ദേശം തേടാം. കീടനാശിനി പ്രയോഗത്തിലും കട നടത്തുന്നവര്‍ സഹായങ്ങള്‍ നല്‍കണം. മണ്ണറിഞ്ഞ് വളവും കീടനാശിനിയും കൊടുക്കുകയെന്ന കേന്ദ്രകൃഷിനിയമം കര്‍ക്കശമാവുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാകും. കൃഷി നടത്തുന്ന മണ്ണ് കൃഷിവകുപ്പ് പരിശോധിച്ച് മണ്ണിന്റെ ഘടന ശാസ്ത്രീയമായി നിര്‍ണയിക്കും. റേഷന്‍ കടകളിലെ ഭക്ഷ്യസാധന വിതരണരീതി പോലെ വളവും മറ്റും സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ ആന്‍ഡ്രോയിഡ് പോസ് മെഷീന് (പിഒഎസ്) എല്ലാ വളം, കീടനാശിനി ഡിപ്പോകളിലും കൃഷി ഓഫീസുകളിലും നിര്‍ബന്ധമാക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെ പിഒഎസുമായി ലിങ്ക് ചെയ്ത് മണ്ണിനെ അറിഞ്ഞുള്ള കൃഷിരീതിയാണ് ഇനി വരിക. ഓരോ മണ്ണിലും ഏതൊക്കെ മൂലകങ്ങള്‍ അധികമായി വേണോ അതനുസരിച്ചുള്ള അളവിലായിരിക്കും അനുയോജ്യമായ വളം ലഭിക്കുക. നെല്ലടക്കം പല കൃഷികളിലും ആവശ്യമുള്ളതിന്റെ മൂന്നിരട്ടിയാണ് രാസവളവും കീടനാശിനിയും നിലവില്‍ പ്രയോഗിക്കുന്നത്. വെള്ളം മലിനമാകുന്നതിനും മണ്ണില്‍ പുളിപ്പ് വര്‍ധിക്കുന്നതിനും കളകള്‍ പെരുകുന്നതിനും ഇതിടയാക്കുന്നു. ഇതിന് പരിഹാരമായി നിയന്ത്രിത അളവിലും നിശ്ചിത സമയത്തും മണ്ണിന് പ്രയോജനപ്പെടുന്ന ക്യാപ്സ്യൂള്‍ ഫെര്ട്ടിലൈസറുകളുടെ പ്രയോഗം നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

Source link