സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഗോൾരഹിത സമനിലയിൽ
കോൽക്കത്ത: ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി ഇനി ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ… കുവൈറ്റിന് എതിരായ അവസാന രാജ്യാന്തര മത്സരത്തിൽ ഛേത്രിയുടെ ബൂട്ട് നിശബ്ദമായി… 2005ൽ ആരംഭിച്ച രാജ്യാന്തര കരിയറിന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ ഛേത്രി വിരാമമിട്ടു… ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രിയുടെ വിടവാങ്ങൽ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത ഏഷ്യ മേഖല ഗ്രൂപ്പ് എയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യ x കുവൈറ്റ് മത്സരമാണ് ഗോളില്ലാതെ പിരിഞ്ഞത്. ഇന്ത്യയുടെ ഫിനിഷിംഗിലെ പോരായ്മയാണ് ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയുടെ വലയിൽ ഗോൾ കയറാതെ കാത്തു. കുവൈറ്റിനെതിരേ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താമായിരുന്നു. നിലവിൽ അഞ്ചു കളിയിൽ ഒരു ജയം, രണ്ടു സമനില, രണ്ടു തോൽവി എന്നിങ്ങനെ ഇന്ത്യ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള ഖത്തർ മൂന്നാം റൗണ്ട് ഉറപ്പിച്ചു. ഗ്രൂപ്പിൽ ഖത്തറിനെതിരേ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ ജയിക്കണം. കൂടാതെ, അന്ന് നടക്കുന്ന കുവൈറ്റ്-അഫ്ഗാനിസ്ഥാൻ മത്സരം സമനിലയാകുകയും വേണം. ഇന്ത്യൻ നായകന്റെ വിടവാങ്ങൽ മത്സരത്തിനു സാക്ഷ്യം വഹിക്കാൻ അന്പതിനായിരത്തിലേറെ കാണികളാണ് കോൽക്കത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ഗോൾമുഖത്ത് ഭീഷണി ഉയർത്താൻ കുവൈറ്റിനായി. ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികവാണ് ഇന്ത്യയെ രക്ഷിച്ചത്. 11-ാം മിനിറ്റിൽ ഇന്ത്യക്ക് സുന്ദരമായൊരു അവസരം ലഭിച്ചതാണ്. എന്നാൽ അൻവർ അലിയുടെ ഹെഡർ ബോക്സിനു മുകളിലൂടെ പുറത്തായി. മറുവശത്ത് കുവൈറ്റ് ആക്രമണം കടുപ്പിച്ചുകൊണ്ടിരുന്നു. പ്രതിരോധം കടന്നെത്തിയ പന്തുകൾക്ക് പക്ഷേ ഗുർപ്രീതിനെ മറികടക്കാനായില്ല. 26-ാം മിനിറ്റിലും അൻവർ അലിയുടെ ഹെഡർ ശ്രമം കുവൈറ്റ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. 29-ാം മിനിറ്റിൽ ലിസ്റ്റണ് കൊളാകോയുടെ ശ്രമം ചെറിയ വ്യത്യാസത്തിലാണ് ബോക്സിലെത്താതെ പോയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തുടക്കത്തിൽ കുവൈറ്റിനും ഇന്ത്യക്കും അവസരം ലഭിച്ചു. മുന്നേറ്റം ശക്തമാക്കാൻ സഹൽ അബ്ദുൾ സമദിനെയും അനിരുദ്ധ് ഥാപ്പയെയും പിൻവലിച്ച് പകരം റഹീം അലിയെയും ബ്രണ്ടൻ ഫെർണാണ്ടസിനെയും ഇറക്കി. ഇന്ത്യയുടെ റഹീം അലിയുടെ ശ്രമം ഗോൾകീപ്പർ രക്ഷിച്ചു. 51-ാം മിനിറ്റിൽ മറ്റൊരു അവസരംകൂടി റഹീം അലി നഷ്ടമാക്കി. മറുവശത്ത് മുഹമ്മദ് ദഹാം-ഇദ് അൽ റഷേദി കൂട്ടുകെട്ടിന്റെ മുന്നേറ്റം ഗോൾ വലയ്ക്കു മുന്നിൽ വരെയെത്തിയെങ്കിലും ഗുർപ്രീത് സിംഗിനെ കടക്കാനായില്ല. ഇരുഭാഗത്തും മുന്നേറ്റങ്ങൾ നടന്നെങ്കിലും ഗോളുകൾ നേടുന്നതിൽ പരാജയപ്പെട്ടു. ഛേത്രി Vs രാജ്യം എതിർ ടീം, മത്സരം, ഗോൾ നേപ്പാൾ 13 09 മാലദ്വീപ് 06 08 ബംഗ്ലാദേശ് 06 06 തായ്വാൻ 05 06 അഫ്ഗാൻ 10 05 തജിക്കിസ്ഥാൻ 05 05 കംബോഡിയ 03 05 പാക്കിസ്ഥാൻ 07 04 കസാക്കിസ്ഥാൻ 05 04 കെനിയ 02 04 ലെബനൻ 06 03 മ്യാന്മർ 05 03 മലേഷ്യ 04 03 ഗുവാം 03 03 ഭൂട്ടാൻ 02 03 വിയറ്റ്നാം 02 03 സിറിയ 07 02 ഒമാൻ 05 02 തായ്ലൻഡ് 03 02 ശ്രീലങ്ക 04 01 ഹോങ്കോംഗ് 03 01 കുവൈറ്റ് 03 01 ബഹ്റിൻ 02 01 മകാവു 02 01 നോർത്ത് കൊറിയ 02 01 പലസ്തീൻ 02 01 ഫിലിപ്പീൻസ് 02 01 കാമറൂണ് 01 01 കുറകാവോ 01 01 ന്യൂസിലൻഡ് 01 01 പോർട്ടോ റിക്കോ 01 01 ദക്ഷിണകൊറിയ 01 01 വാനുവാടു 01 01 തജിക്കിസ്ഥാൻ 01 01 യുഎഇ 03 00 ഓസ്ട്രേലിയ 02 00 ഫിജി 02 00 ലാവോസ് 02 00 ഖത്തർ 02 00 യെമൻ 02 00 ചൈന 01 00 ഗയാന 01 00 ഇറാൻ 01 00 ജോർദാൻ 01 00 മംഗോളിയ 01 00 നമീബിയ 01 00 സിംഗപ്പുർ 01 00 ട്രിനിഡാഡ് 01 00 ഉസ്ബക്കിസ്ഥാൻ 01 00 ആകെ 151 94
Source link