പാശ്ചാത്യരുടെ ശത്രുക്കൾക്ക് റഷ്യയും ആയുധം കൊടുക്കും; പുടിന്റെ ഭീഷണി
സെന്റ് പീറ്റേഴ്സ്ബെർഗ്: പാശ്ചാത്യശക്തികളെ ആക്രമിക്കാനായി മറ്റു രാജ്യങ്ങൾക്ക് ആയുധം നല്കുമെന്ന ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പാശ്ചാത്യ ശക്തികൾ നല്കുന്ന ആയുധങ്ങൾ റഷ്യൻ മണ്ണിൽ പ്രയോഗിക്കാൻ യുക്രെയ്ന് അനുമതി ലഭിച്ച പശ്ചാത്തലത്തിലാണിത്. ഇത്തരം നടപടികൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു സെന്റ് പീറ്റേഴ്സ്ബെർഗിൽ വിദേശ മാധ്യമപ്രവർത്തകരോടു പുടിൻ പറഞ്ഞു. റഷ്യയിൽ ആക്രമണം നടത്തി കുഴപ്പങ്ങളുണ്ടാക്കാമെന്നാണു ചിലർ ധരിച്ചിരിക്കുന്നത്. ഈ രാജ്യങ്ങൾക്കു താത്പര്യമുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിന് ഇതേ നിലവാരത്തിലുള്ള ആയുധങ്ങൾ നല്കാൻ റഷ്യക്കും പറ്റും. നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന പ്രചാരണം ശുദ്ധ ഭോഷ്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ജർമനിയുമാണ് തങ്ങളുടെ ആയുധങ്ങൾ റഷ്യൻ മണ്ണിൽ പ്രയോഗിക്കാൻ യുക്രെയ്ൻ സേനയ്ക്ക് അനുമതി നല്കിയിരിക്കുന്നത്.
Source link