KERALAMLATEST NEWS

കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി വീണാജോർജ്

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനത്തിന് ചൂഴമ്പാല മാതൃകാ അങ്കണവാടിയിയിലെത്തിയ മന്ത്രി വീണാ ജോർജ് കുഞ്ഞുങ്ങളുമായി സംസാരിക്കുന്നു.

തിരുവനന്തപുരം : കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാജോർജ്. സ്‌കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതുസ്ഥലങ്ങളിലെല്ലാം കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തും. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും തിരുവനന്തപുരം ചൂഴമ്പാല മാതൃകാ അങ്കണവാടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപ്പുസ്തകങ്ങൾ അങ്കണവാടികൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി.എം.എസ് , മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.


Source link

Related Articles

Back to top button