CINEMA

എന്‍റെ മോഹത്തിനേറ്റ വലിയ മുറിവ്; ‘ലിറ്റിൽ ഹാർട്സ്’ ജിസിസി വിലക്കിൽ സാന്ദ്ര തോമസ്

എന്‍റെ മോഹത്തിനേറ്റ വലിയ മുറിവ്; ‘ലിറ്റിൽ ഹാർട്സ്’ ജിസിസി വിലക്കിൽ സാന്ദ്ര തോമസ് | Little Hearts Banned in GCC

എന്‍റെ മോഹത്തിനേറ്റ വലിയ മുറിവ്; ‘ലിറ്റിൽ ഹാർട്സ്’ ജിസിസി വിലക്കിൽ സാന്ദ്ര തോമസ്

മനോരമ ലേഖകൻ

Published: June 06 , 2024 02:10 PM IST

1 minute Read

സാന്ദ്ര തോമസ്

ഷെയ്ൻ നിഗം നായകനായെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മാതാവ് സാന്ദ്ര തോമസാണ് സിനിമയുടെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. വിലക്കിന്റെ കാരണം ഇപ്പോൾ തുറന്നു പറയാനാകില്ലെന്നും തന്റെ മോഹനത്തിനേറ്റ വലിയ മുറിവാണ് ഈ വാർത്തയെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
‘‘ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത ചിത്രമാണ് ലിറ്റില്‍ ഹാര്‍ട്ട്സ്. എന്നാല്‍ വളരെ ഖേഃദത്തോടെ ഞാന്‍ അറിയിക്കട്ടെ ലിറ്റില്‍ ഹാർട്സ് ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. ഗവണ്‍മെന്‍റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്‍റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിലവിലെ വിലക്കിന്‍റെ കാരണങ്ങള്‍ തുറന്നുപറയാനാകില്ല. ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്. കാത്തിരിക്കൂ. ക്ഷമിക്കൂ. 

നാളെ നിങ്ങൾ തിയറ്ററിൽ വരിക. ചിത്രം കാണുക. മറ്റുള്ളവരോട് കാണാൻ പറയുക. എല്ലായ്പ്പോഴും കൂടെയുണ്ടായപോലെ ഇനിയും എന്നോടൊപ്പമുണ്ടാകണം.’’–സാന്ദ്ര തോമസിന്റെ വാക്കുകൾ.
ചിത്രം ജൂൺ 7നാണ് തിയറ്ററുകളിൽ എത്തുന്നത്. സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. മഹിമ നമ്പ്യാർ ആണ് നായിക.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ  സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 

English Summary:
Shane Nigam’s ‘Little Hearts’ Banned in GCC: Producer Sandra Thomas Calls It a ‘Big Wound’

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shanenigam mo-entertainment-common-malayalammovienews mo-entertainment-movie-sandra-thomas f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 67r86r752nfqrodhb2df4j6lq


Source link

Related Articles

Back to top button