KERALAMLATEST NEWS

ശിവഗിരി മഠത്തിൽ വൈദിക കോഴ്സ് ആരംഭിക്കുന്നു

ശിവഗിരി: ശിവഗിരിമഠം വൈദിക പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായിൽ ആരംഭിക്കുന്ന വൈദിക കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അംഗീകാരത്തോടെ നടത്തപ്പെടുന്ന കോഴ്സിന്റെ കാലയളവ് ഒരു വർഷമാണ്. അപേക്ഷകർ എസ്.എസ്.എൽ.സി. പാസായിരിക്കണം. പ്രായം 20 വയസ്സിൽ കവിയരുത്. പൂർണ്ണമായ ബയോഡേറ്റ അടങ്ങിയ അപേക്ഷകൾ ജനറൽ സെക്രട്ടറി,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്,ശിവഗിരി മഠം,വർക്കല – 695141 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി ജൂൺ 30.


Source link

Related Articles

Back to top button