കിവീസ് ഡിഎൻഎയിൽ ഡച്ച് ജയം
ഡാളസ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിവീസ് രക്തത്തിന്റെ കരുത്തിൽ ഡച്ച് ജയം. ഗ്രൂപ്പ് ഡിയിൽ നെതർലൻഡ്സ് ആറ് വിക്കറ്റിന് നേപ്പാളിനെ കീഴടക്കിയപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയത് ടിം പ്രിംഗിൾ. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രിംഗിളിന്റെ സ്പിൻ ആക്രമണത്തിൽ നേപ്പാൾ 19.2 ഓവറിൽ 106 റണ്‍സിന് നിലംപൊത്തി. ന്യൂസിലൻഡ് മുൻതാരം ക്രിസ് പ്രിംഗിളിന്റെ മകനാണ് ടിം. 107 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ നെതർലൻഡ്സ് മാക്സ് ഒഡൗഡ് (48 പന്തിൽ 54 നോട്ടൗട്ട്), വിക്രംജിത് സിംഗ് (28 പന്തിൽ 22) എന്നിവരുടെ ഇന്നിംഗ്സിലൂടെ ജയത്തിലെത്തി. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിയായിരുന്നു ഡച്ച് സംഘം വെന്നിക്കൊടി പാറിച്ചത്. ക്യാപ്റ്റൻ രോഹിത് പൗഡലായിരുന്നു (35) നേപ്പാൾ ഇന്നിംഗ്സിലെ ടോപ് സ്കോറർ. കിവീസ് അണ്ടർ 19 താരം ന്യൂസിലൻഡ് മുൻ താരം ക്രിസ് പ്രിംഗിളിന്റെ മകനായി 2022 ഓഗസ്റ്റിലാണ് ടിം പ്രിംഗിളിന്റെ ജനനം. ന്യൂസിലൻഡിന്റെ അണ്ടർ 19 ടീമിൽ പ്രിംഗിൾ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ അഞ്ച് മത്സര ഏകദിന പരന്പരയിൽ പ്രിംഗിൾ ന്യൂസിലൻഡിനായി ഇറങ്ങിയിരുന്നു. 2022 മുതലാണ് ടിം പ്രിംഗിൽ നെതർലൻഡ്സിനുവേണ്ടി കളിക്കാൻ തുടങ്ങിയത്. ഇംഗ്ലീഷ് ഓൾറൗണ്ടറായ ലിയാം ലിവിംഗ്സ്റ്റണ് ആണ് ടിം പ്രിംഗിളിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്. 1990 മുതൽ 1995വരെ ന്യൂസിലൻഡിനായി കളിച്ച താരമാണ് ക്രിസ് പ്രിംഗിൾ. കിവീസ് ജഴ്സിയിൽ 14 ടെസ്റ്റും 64 ഏകദിനവും ക്രിസ് കളിച്ചിട്ടുണ്ട്.
Source link