HEALTH

'വേദന കാരണം തലകറങ്ങി വീഴുമായിരുന്നു, 7 വർഷമായി മരുന്ന് കഴിക്കുന്നു': ശ്രുതി ഹാസൻ

വേദന കാരണം തലകറങ്ങി വീഴുമായിരുന്നു, 7 വർഷമായി മരുന്ന് കഴിക്കുന്നു – Shruti Haasan | Health | PCOS | Menstrual Cramps

‘വേദന കാരണം തലകറങ്ങി വീഴുമായിരുന്നു, 7 വർഷമായി മരുന്ന് കഴിക്കുന്നു’: ശ്രുതി ഹാസൻ

ആരോഗ്യം ഡെസ്ക്

Published: June 05 , 2024 02:47 PM IST

Updated: June 05, 2024 04:17 PM IST

1 minute Read

ശ്രുതി ഹാസൻ. Image Credit: instagram/shrutzhaasan/

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തന്റെ ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ. 26–ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള സ്കാനിങ്ങിനിടയിലാണ് പിസിഒസ് തിരിച്ചറിഞ്ഞത്. ആർത്തവം കൃത്യമാകാനും വേദന കുറയുന്നതിനും വേണ്ടി മരുന്നുകൾ സ്ഥിരമായി കഴിക്കുന്ന തീരെ സുഖകരമല്ലാത്ത സമയത്താണ് ഈ പ്രശ്നത്തെപ്പറ്റി അറിയുന്നത്. എല്ലാ മാസവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം ഇതും കൂടി ആയി എന്നാണ് തനിക്ക് തോന്നിയതെന്ന് ശ്രുതി പറയുന്നു.

പിസിഒഎസ് ഉള്ളതിന്റെ ഭാഗമായി സ്ഥിരമായി ബ്ലോട്ടിങ് ഉണ്ടാവാറുണ്ട്, ഒപ്പം അനാവശ്യ രോമവളർച്ചയും. ഭാരം വളരെയധികം കൂടിയിരുന്നു, അതുകൊണ്ട് വർക്ഔട്ട് പ്ലാനുകളൊക്കെ മാറ്റേണ്ടി വന്നു. പിന്നീട് ഭക്ഷണനിയന്ത്രണങ്ങൾ കൊണ്ടുവന്നു. മദ്യം, കഫീൻ എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയത് വളരെ ഗുണം ചെയ്തു. എന്നാലും കഴിഞ്ഞ ഏഴ് വർഷമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് പിസിഒഎസിനു വേണ്ടി. പക്ഷേ ഈ ആരോഗ്യപ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമില്ല.

Shruti Haasan

ആദ്യമായി ആർത്തവം തുടങ്ങിയ ദിവസം മുതൽ എല്ലാ മാസവും ഈ ദുരിതത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ശ്രുതി ഹാസൻ പറയുന്നു. വേദനയും ഡീഹൈഡ്രേഷനും കാരണം സ്കൂളിൽ തലകറങ്ങി വീഴുമായിരുന്നു. അതേ സമയം കൂട്ടുകാർക്ക് അതിശയമായിരുന്നു. നിനക്ക് അത്ര ബുദ്ധിമുട്ടാണോ? ഞങ്ങള്‍ക്ക് പിരിയഡ്‌സ് ആകുമ്പോള്‍ കൂടുതൽ വിശക്കുക മാത്രമേ ചെയ്യൂ എന്നാണ് അവരേ‍ പറഞ്ഞത്. എനിക്ക് ആഗ്രഹമുണ്ടായിരുന്നു അങ്ങനെ ആയിരുന്നെങ്കിലെന്ന്- ശ്രുതി പറയുന്നു.

അഭിനേത്രി ആയതുകൊണ്ട് ആർത്തവ സമയത്തും ഫൈറ്റും ഡാൻസുമെല്ലാം ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ആ അവസ്ഥയിൽ വല്ലാത്ത ബുദ്ധിമുട്ടാണ്. പക്ഷേ നമുക്ക് എപ്പോഴും ഡയറക്ടറോട് ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടെന്ന് പറയാൻ പറ്റണമെന്നില്ല. ബ്രൂട്ട് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് ശ്രുതി തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പറഞ്ഞത്. 

Representative image. Photo Credit:simonapilolla/istockphoto.com

എന്താണ് പിസിഒഡി?ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥയാണ് സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിലേക്ക് നയിക്കുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ മുഴകള്‍ ഉണ്ടാകാനും ഇത് കാരണമാകും. ക്രമം തെറ്റിയ ആര്‍ത്തവമാണ് ഇതിന്റെ ലക്ഷണമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല. മുഖക്കുരു, മുഖത്തെ രോമങ്ങള്‍, മുടികൊഴിച്ചില്‍ എന്നിവയെല്ലാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
പിസിഒഡി പ്രശ്നങ്ങൾക്ക് പരിഹാരമായി യോഗാസനങ്ങൾ: വിഡിയോ

English Summary:
Shruti Haasan talks about her Health

4lt8ojij266p952cjjjuks187u-list mo-health-endometriosis 3k4kloo9kjga94nv98k9nhgfc6 mo-health-polycystic-ovary-syndrome 6r3v1hh4m5d4ltl5uscjgotpn9-list mo-health-menstrualcramps mo-celebrity-celebrityhealth mo-entertainment-movie-shruti-haasan


Source link

Related Articles

Back to top button