എക്സിറ്റ് പോള്‍ ഇഫക്ട്; റിക്കാര്‍ഡ് കുതിപ്പുമായി സെന്‍സെക്സ്, നിഫ്റ്റി ഓഹരിസൂചികകള്‍
മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വൻ വിജയവും എൻഡിഎയ്ക്കു ഭരണത്തുടർച്ചയും പ്രവചിച്ചതിനു പിന്നാലെ കുതിച്ചുപാഞ്ഞ് സെൻസെക്സും നിഫ്റ്റിയും. ഇന്നലെ വ്യാപാരത്തിന്റെ തുടക്കംമുതൽ അതിവേഗം കുതിച്ച സെൻസെക്സും നിഫ്റ്റിയും സമീപകാലത്തെ ഏറ്റവും മികച്ച കുതിപ്പാണു നടത്തിയത്. സെൻസെക്സ് 2,507.47 പോയിന്റ് നേട്ടത്തിൽ സർവകാല റിക്കാർഡായ 76,468.78ലും നിഫ്റ്റി 733.20 പോയിന്റ് നേട്ടത്തിൽ 23,263.90ലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ 2,600ലധികം പോയിന്റുയർന്ന സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയരമായ 76,738 വരെ എത്തിയിരുന്നു. നാലു ശതമാനത്തോളമാണു നിഫ്റ്റി, സെൻസെക്സ് സൂചികകളുടെ പ്രതിദിന നേട്ടം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടെന്നു കരുതപ്പെടുന്ന അദാനി ഗ്രൂപ്പിന്റെ അടക്കമുള്ള ഓഹരികളും ഇന്നലെ നേട്ടമുണ്ടാക്കി. കാപിറ്റൽ ഗുഡ്സ്, പൊതുമേഖല ബാങ്ക് സൂചികകൾ അഞ്ചു മുതൽ എട്ടു ശതമാനംവരെ ഉയർന്നു. സെൻസെക്സിൽ 25 ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 3.5 ശതമാനവും സ്മോൾകാപ് സൂചിക രണ്ടു ശതമാനവും നേട്ടം കൈവരിച്ചു. നിഫ്റ്റി 50യിൽ 43 ഓഹരികൾ നേട്ടത്തിലായപ്പോൾ ഏഴു കന്പനികൾക്കു വിപണിയുടെ കുതിപ്പിന്റെ നേട്ടം കൊയ്യാനായില്ല. എൻടിപിസി, എസ്ബിഐ, അദാനി പോർട്സ് എന്നീ ഓഹരികൾ നിഫ്റ്റിയിൽ വലിയ നേട്ടമുണ്ടാക്കി. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക ഇന്നലെ 8.6 ശതമാനം മുന്നേറി. ബാങ്ക് നിഫ്റ്റി സർവകാല റിക്കാർഡായ 51,000ൽ എത്തി. എട്ടു ലക്ഷം കോടി രൂപ പിന്നിട്ടതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ രാജ്യത്തെ എട്ടാമത്തെ വലിയ കന്പനിയായി എസ്ബിഐ മാറി. നിഫ്റ്റി ഫിനാൻഷൽ സർവീസസ് 4.04 ശതമാനവും പ്രൈവറ്റ് ബാങ്ക് 3.34 ശതമാനവും ഉയർന്നു. നിഫ്റ്റി റിയൽറ്റി 5.95 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് 6.81 ശതമാനവും മീഡിയ 3.34 ശതമാനവും ഓട്ടോ 2.45 ശതമാനവും മെറ്റൽ 3.34 ശതമാനവും നേട്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. റിക്കാർഡ് ശതമാനക്കണക്കിൽ 2021 ജനുവരി രണ്ടിനുശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിനനേട്ടമാണ് ഇന്നലെ സെൻസെക്സും നിഫ്റ്റിയും ഇന്നലെ കൈവരിച്ചത്. അന്നു രണ്ടു സൂചികകളും അഞ്ചു ശതമാനത്തിനടുത്ത് ഉയർന്നിരുന്നു. നിലവിലെ കേന്ദ്രസർക്കാരിനു ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രവചനങ്ങളുടെ ചുവടുപിടിച്ചാണു വിപണിയുടെ കുതിപ്പ്. കഴിഞ്ഞ സാന്പത്തികവർഷം ഇന്ത്യ 8.2 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതായ റിപ്പോർട്ടും അമേരിക്കയിൽ ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷകളും ഏഷ്യൻ ഓഹരിവിപണികൾ കുറിച്ച നേട്ടവും ഇന്ത്യൻ ഓഹരികളുടെ കുതിപ്പിന് ആക്കംകൂട്ടി. 400 400 സീറ്റ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രചാരണത്തുടക്കം ഓഹരിവിപണിയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. എന്നാൽ, സീറ്റിൽ കുറവുണ്ടാകുമെന്ന തുടർപ്രവചനങ്ങൾ വിപണിയുടെ കുതിപ്പിനെ പിടിച്ചുകെട്ടി. നിലവിലെ സ്ഥിതിയിൽ നേതൃമാറ്റ സാധ്യത വിപണി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ, സാന്പത്തികനയങ്ങളിൽ മാറ്റമോ രാജ്യത്തിന്റെ സാന്പത്തികാഭിവൃദ്ധിയിൽ കുറവോ സംഭവിക്കില്ലെന്നാണു നിക്ഷേപകരുടെ നിലപാട്. എൻഡിഎയുടെ സീറ്റെണ്ണം 300ന് അടുത്തായാൽ വിപണിയിൽ തിരിച്ചടിയുണ്ടാകും. സമീപകാലത്തു മികച്ച പ്രകടനം നടത്തിയ പ്രതിരോധ, വ്യാവസായിക, നിർമാണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ അതു പ്രതിഫലിക്കുമെന്നാണു വിലയിരുത്തൽ.

Source link