നരേന്ദ്രമോദിക്ക് മൂന്നാമൂഴം, 350 സീറ്റിലധികം നേടി എൻ ഡി എ അധികാരത്തിലെത്തുമെന്ന് പ്രവചനം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എൻ.ഡി.എ സഖ്യത്തിന് 350ലേറെ സീറ്റുകൾ കിട്ടുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. എൻ.ഡി.എ സഖ്യത്തിന് 359 സീറ്റുകൾ കിട്ടുമെന്ന് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നു. ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടും. മറ്റുള്ളവർ 30 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.
റിപ്പബ്ലിക് ടിവി സർവേ പ്രകാരം എൻ.ഡി.എയ്ക്ക് 353 മുതൽ 359 സീറ്റുകൾ വരെ ലഭിക്കും.. സീ പോൾ സർവേയിൽ എൻ.ഡി.എയ്ക്ക് 353 മുതൽ 359 സീറ്റുകൾ വരെയും ഇന്ത്യസഖ്യത്തിന് 133 സീറ്റുകളും മറ്റുള്ളവർക്ക് 72 സീറ്റുകളും പ്രവചിക്കുന്നു.
ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻ,ഡി,എയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.
കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സവേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ടെെംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് എൽ.ഡി.എഫ് കേരളത്തിൽ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫ് 14മുതൽ 15 വരെയും എൻ.ഡി.എ ഒന്നും നേടുമെന്നാണ് ടെെംസ് നൗവിന്റെ പ്രവചനം. എൻ.ഡി.എ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം.
ഇന്ത്യ ടുഡേ – ആക്‌സിസ് മെെ ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് കേരളത്തിൽ എൻഡിഎ ഒരു സീറ്റ് നേടും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. യു.ഡി.എഫ് 17മുതൽ 18 സീറ്റ് വരെയും എൽ.ഡി.എഫ് ഒരു സീറ്റ് വരെയും നേടുമെന്ന് പ്രവചനമുണ്ട്.
ഇന്ത്യടിവി – സിഎൻഎക്‌സിന്റെ സർവേ ഫലവും യു.ഡി.എഫിന് അനുകൂലമാണ്. യു.ഡി.എഫ് – 13 മുതൽ 15 വരെ സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ട്. എൽ.ഡി.എഫ് മൂന്ന് മുതൽ അഞ്ചും എൻ.ഡി.എ ഒന്ന് മുതൽ മൂന്നും സീറ്റുകൾ നേടാൻ സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.
കേരളത്തിൽ യു,ഡി.എഫിന് മുൻതൂക്കമെന്നാണ് ജൻ കി ബാത്തിന്റെ പ്രവചനം. 14 മുതൽ 17 സീറ്റുകൾ വരെ യു.ഡി.എഫ് നേടുമെന്നും എൽ.ഡി.എഫ് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചനം. ബി.ജെ.പി പൂജ്യം മുതൽ ഒരു സീറ്റിന് വരെയുള്ള സാദ്ധ്യതയാണ് പറയുന്ന്.
Source link