സതീശന് ആശംസയർപ്പിച്ച് ഗവർണറും മന്ത്രിമാരും
തിരുവനന്തപുരം : ഇന്നലെ ഷഷ്ടിപൂർത്തിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആംശസകൾ അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാനും മന്ത്രിമാരും കോൺഗ്രസ് നേതാക്കളും.
ആശംസയറിച്ച് ഗവർണർ കത്ത് നൽകിയപ്പോൾ മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഫോണിൽ വിളിച്ച് ആശംസകളറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ മുതലും, വിവിധ സാംസ്‌ക്കാരിക, മത- സാമുദായിക നേതാക്കളും ആശംസകൾ അർപ്പിച്ചു. 60-ാം പിറന്നാൾ പ്രമാണിച്ച് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നില്ല. മഴക്കെടുതിയിൽ ദുരിതത്തിലായ തന്റെ മണ്ഡലത്തിലെ ജനങ്ങളെ രാവിലെ മുതൽ നേരിൽ കാണുന്ന തിരക്കിലായിരുന്ന അദ്ദേഹം. ചില യോഗങ്ങളിലും പങ്കെടുത്തു. വൈകിട്ട് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
Source link