അന്ന് വസ്ത്രത്തിന്റെ പേരിൽ വിമർശനം; ചിത്രങ്ങൾക്കു പിന്നാലെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയുമായി സാനിയ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കിയ സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിറന്നാളിനു ധരിച്ച സാനിയയുടെ ചിത്രങ്ങൾക്കു നേരെ അന്ന് വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രങ്ങള്‍ക്കു പിന്നാലെ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.
വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാർക്കുള്ള മറുപടിയാണെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.
English Summary:
Saniya Iyappan’s impressive birthday looks: Video viral
Source link