കൊച്ചിന് ഷിപ്യാര്ഡിന് മൂന്ന് ബൊള്ളാര്‍ഡ് പുള്‍ ടഗുകളുടെ ഓര്‍ഡര്‍
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന് (യുസിഎസ്എല്‍) മുന്‍നിര ഇന്ത്യന്‍ ടഗ് ഓപ്പറേറ്ററായ ഓഷ്യന്‍ സ്പാര്‍ക്കിള്‍ ലിമിറ്റഡില്‍ (ഒഎസ്എല്) നിന്ന് മൂന്ന് 70 ടൺ ബൊള്ളാര്‍ഡ് പുള്‍ എഎസ്ഡി ടഗുകള്‍ നിര്‍മിക്കുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചു. യുസിഎസ്എല്‍ സിഇഒ എ. ഹരികുമാറും ഒഎസ്എല് എംഡിയും സിഇഒയുമായ ഹിരേഷന് ഷായും നിര്‍മാണ കരാറില്‍ ഒപ്പുവച്ചു. അദാനി ഹാര്‍ബര്‍ സര്‍വീസസ് ലിമിറ്റഡ് കമ്പനിയുടെ ഉപകമ്പനിയായ ഒഎസ്എലിനായി യുസിഎസ്എല്‍ നേരത്തേ രണ്ട് 62 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ എഎസ്ഡി ടഗുകള്‍ നിര്‍മിച്ചു കൈമാറിയിരുന്നു. ഇവ ഒഎസ്എല് പാരദ്വീപ് തുറമുഖത്തും ന്യൂ മംഗലാപുരം തുറമുഖത്തും വിന്യസിച്ചിട്ടുണ്ട്. നിലവില്‍ കരാര്‍ ലഭിച്ചിരിക്കുന്ന 70 ടണ്‍ ബൊള്ളാര്‍ഡ് പുള്‍ ടഗുകള്‍ക്ക് 33 മീറ്റര്‍ നീളവും 12.2 മീറ്റര്‍ ബീമും 4.2 മീറ്റര്‍ ഡ്രാഫ്റ്റും ഉണ്ടാകും. 1838 കിലോവാട്ടിന്റെ രണ്ടു പ്രധാന എന്‍ജിനുകള്‍, 2.7 ടിഎംആര്‍ ഡയയുടെ ത്രസ്റ്ററുകള്‍, 150 കിലോവാട്ടിന്റെ ഡീസല്‍ ജനറേറ്ററുകള്‍, ഫോര്‍വേഡ് ടോവിംഗ് വിഞ്ച്, ആഫ്റ്റ് വിഞ്ച്, ഡെക്ക് ക്രെയിന്‍ (3ടി) എന്നിവയുണ്ടാകും.

Source link