ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു
ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു | big-ben-teaser-family-thriller-release
ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; ബിഗ് ബെൻ ടീസർ റിലീസ് ചെയ്തു
മനോരമ ലേഖിക
Published: May 31 , 2024 07:11 PM IST
1 minute Read
യു.കെയുടെ മനോഹാരിതയിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 28ന് തിയറ്ററുകളിലേക്ക്.
ജീൻ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബിഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം എഴുതി, സംവിധാനം ചെയ്തിട്ടുള്ളത് ബിനോ അഗസ്റ്റിൻ ആണ്.
ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു മോഹൻ, വിനയ് ഫോർട്ട്, അതിഥി രവി, മിയ, ചന്തുനാഥ് തുടങ്ങിയവർ അഭിനയിക്കുന്നു. പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡെ ടിക്കറ്റാണ് വിതരണം.
എൺപത്തഞ്ചു ശതമാനത്തോളം യുകെയുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയിൽ ജീൻ ആന്റണി എന്ന കഥാപാത്രത്തെയാണ് അനു മോഹൻ അവതരിപ്പിക്കുന്നത്. ജീനിന്റെ ഭാര്യയായ ലൗവ്‍ലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഷെബിൻ ബെൻസൻ, വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരംഗ്, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യുകെയിൽ നേഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പോലീസ് ഉദ്യോഗസ്ഥനായി ജോലി നോക്കുകയായിരുന്ന തന്റെ ഭർത്താവ് ജീൻ ആന്റണിയേയും കുഞ്ഞിനേയും അവിടേക്ക് എത്തിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ഇരുവരുടേയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്.
English Summary:
Anumohan and Adhithi Ravi with a family thriller; Big Ben teaser released.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-movie-titles 3ookjrb06n6spuvlpspi2vbgdk mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list
Source link