പത്തിലെ മിനിമം മാർക്ക്: കെ.എസ്.ടി.എ നിലപാട് മാറ്റി
തിരുവനന്തപുരം: എസ്.എസ്.എൽ.സി. മിനിമം മാർക്ക് പ്രശ്നത്തിൽ നിലപാട് മാറ്റി ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ. സർക്കാരിന്റെയും സി.പി.എമ്മിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് മാറ്റം.
പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പരിഷ്കാരത്തെ എതിർക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേർന്ന കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സർക്കാരും സംഘടനയും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാനാണിത്.കൂടിയാലോചന നടത്താതെയാണ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി തീരുമാനമെടുത്തെതെന്ന വിമർശനം സംഘടനയ്ക്കുണ്ട്. പരാജയപ്പെടുന്നവർ പാർശ്വവത്കരിക്കപ്പെടുമെന്നതടക്കമുള്ള ആശങ്കകളാണ് ഉന്നയിച്ചതെന്നും അതു പരിഹരിക്കാമെന്ന് സർക്കാര് സമ്മതിച്ചതായും കെ.എസ്.ടി.എ. നേതൃത്വം പറയുന്നു.
മിനിമം മാർക്ക് നടപ്പായാൽ പിന്നാക്ക വിഭാഗക്കാർ തോൽപിക്കപ്പെടുമെന്ന വാദം ശരിയല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച അംഗീകരിച്ച് തിരുത്തലിന് തയ്യാറാകാൻ നിർദ്ദേശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, മിനിമം മാർക്കിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.
അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കുക മാത്രമല്ല, സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടാനുള്ള വഴിയെന്ന് കെ.എസ്.ടി.എ പറയുന്നു.
Source link