KERALAMLATEST NEWS

ഹൈക്കോടതി ഉത്തരവ്, സർക്കാർ ഭൂമി കൈയേറി വച്ച ആരാധനാലയം പൊളിക്കണം

 6 മാസത്തിനകം പൂർത്തിയാക്കണം

 കുരിശ്, കല്ല് എന്നിവയും മാറ്റണം

കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ആറു മാസത്തിനകം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന ഉത്തരവ്.

അനധികൃത നിർമ്മിതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണം. സർക്കാർ ഭൂമിയിൽ മതപരമായ കുരിശ്, കല്ല് തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വഴി അന്വേഷണത്തിന് കളക്ടർമാരും നടപടി സ്വീകരിക്കണം. നടപടി റിപ്പോർട്ട് ഒരു വർഷത്തിനകം രജിസ്ട്രാർ ജനറലിന് നൽകണം.
വിശ്വാസത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറാനാവില്ല. എല്ലാ മതസ്ഥരും ഇങ്ങനെ തുടങ്ങിയാൽ സംഘർമുണ്ടാകും. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു കരുതി ഇത്തരം നടപടികളെ ന്യായീകരിക്കാനാവില്ല. സർക്കാർ ഭൂമിയിലെ കൈയേറ്റം ഭൂസംരക്ഷണ നിയമ പ്രകാരം വിലക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭാഗമായ ചന്ദനപ്പള്ളി, മൊട്ടപ്പാറ മേഖലകളിലെ അനധികൃത ആരാധനാലയങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനാണ് കോടതിയെ സമീപിച്ചത്. തൊഴിലാളികൾക്ക് പ്രാർത്ഥന നടത്താൻ നിർമ്മിച്ച ഇവ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഹർജിയിൽ പറയുന്നു.

ഭൂരഹിത‌ർക്ക് നൽകിയാൽ

ദൈവം സന്തോഷിക്കും

”മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു…..”” എന്ന ശ്രീകുമാരൻ തമ്പിയുടെയും,”മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു, മനസ് പങ്കുവച്ചു”” എന്ന വയലാറിന്റെയും ഗാനങ്ങൾ ഉദ്ധരിച്ചാണ് വിധിന്യായം

 ഒഴിപ്പിക്കുന്ന ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്താൽ ദൈവം കൂടുതൽ സന്തോഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഒട്ടേറെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളുമുണ്ടെന്നിരിക്കെ കൈയേറ്റത്തിന്റെ ആവശ്യമില്ലെന്നും കോടതി

കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ല​ഭി​ച്ച​ ​ശേ​ഷം​ ​ആ​വ​ശ്യ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യും-
ഡോ.​വി.​വേ​ണു
ചീ​ഫ് ​സെ​ക്ര​ട്ട​റി


Source link

Related Articles

Back to top button