SPORTS

മെ​​സി​​യു​​ടെ മ​​യാ​​മി​​ക്ക് തോ​​ൽ​​വി


ഫ്ളോ​​റി​​ഡ: അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഗോ​​ൾ നേ​​ടി​​യെ​​ങ്കി​​ലും അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കു തോ​​ൽ​​വി. 2024 സീ​​സ​​ണി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി​​യു​​ടെ മൂ​​ന്നാം തോ​​ൽ​​വി​​യാ​​ണ്. മെ​​സി ഇ​​റ​​ങ്ങി​​യി​​ട്ടും മ​​യാ​​മി തോ​​ൽ​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. അ​​റ്റ്‌ലാ​​ന്‍റ യു​​ണൈ​​റ്റ​​ഡ് 3-1ന് ​​ഇ​​ന്‍റ​​ർ മ​​യാ​​മി​​യെ കീ​​ഴ​​ട​​ക്കി. മെ​​സി​​യു​​ടെ ഗോ​​ൾ 62-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു. ഫി​​ഫ 2022 ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍റീ​​ന 1-2ന് ​​സൗ​​ദി അ​​റേ​​ബ്യ​​ക്കു മു​​ന്നി​​ൽ ത​​ലകു​​നി​​ച്ച​​ശേ​​ഷം മെ​​സി ഗോ​​ൾ നേ​​ടി​​യി​​ട്ടും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ടീം ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി 17 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 34 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 16 പോ​​യി​​ന്‍റു​​ള്ള അ​​റ്റ്‌ലാ​​ന്‍റ 12-ാം സ്ഥാ​​ന​​ത്താ​​ണ്.


Source link

Related Articles

Back to top button