CINEMA

‘ഓസിയുടെ സന്തോഷം ഞങ്ങളുടെയും’; ദിയയുടെ വിവാഹവാർത്ത പങ്കുവച്ച് കൃഷ്ണകുമാർ

‘ഓസിയുടെ സന്തോഷം ഞങ്ങളുടെയും’; ദിയയുടെ വിവാഹവാർത്ത പങ്കുവച്ച് കൃഷ്ണകുമാർ | Diya Krishna Wedding

‘ഓസിയുടെ സന്തോഷം ഞങ്ങളുടെയും’; ദിയയുടെ വിവാഹവാർത്ത പങ്കുവച്ച് കൃഷ്ണകുമാർ

മനോരമ ലേഖകൻ

Published: May 30 , 2024 01:48 PM IST

Updated: May 30, 2024 02:47 PM IST

1 minute Read

കൃഷ്ണകുമാർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിലാണ് വിവാഹം. അശ്വിന്റെ കുടുംബം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണൽ ചടങ്ങുമായി എത്തിയ ചിത്രങ്ങൾ നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക ഉണ്ടായി. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയത്.

ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്ന അടിക്കുറിപ്പോടെയായിരുന്നു പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രം കൃഷ്ണകുമാർ പങ്കുവച്ചത്. ഭാര്യ സിന്ധു കൃഷ്ണയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രം പങ്കുവച്ചു.

തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്. ദിയയുടെ വീട്ടിൽ മൂത്ത സഹോദരി അഹാന ഒഴികെ മറ്റെല്ലാവരും ഉണ്ടായിരുന്നു. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ കൃഷ്ണ. സഹോദരിമാരായ അഹാനയെയും ഇഷാനിയെയുംപോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വിഡിയോകളും ഡബ്സ്മാഷ് വിഡിയോകളുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ആരാധകർ ഏറെയുള്ള താരമാണ് ദിയ. 

English Summary:
Krishnakumar’s Daughter Diya Krishna Gets Engaged to Ashwin Ganesh: All You Need to Know About the September Wedding

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews 630b34ctq61qpn00gplq14k153 mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-krishnakumar


Source link

Related Articles

Back to top button