HEALTH

അഗ്നിശമന സേനയിലാണോ? പ്രോസ്‌റ്റേറ്റ് അര്‍ബുദം വരാന്‍ സാധ്യത കൂടുതൽ

അഗ്നിശമന സേനാനികള്‍ക്ക്‌ പ്രോസ്‌ട്രേറ്റ്‌ അര്‍ബുദം വരാന്‍ സാധ്യത അധികമെന്ന്‌ പഠനം – Cancer | Health care | Health Tips | Health News

അഗ്നിശമന സേനയിലാണോ? പ്രോസ്‌റ്റേറ്റ് അര്‍ബുദം വരാന്‍ സാധ്യത കൂടുതൽ

ആരോഗ്യം ഡെസ്ക്

Published: May 30 , 2024 09:47 AM IST

1 minute Read

Representative image. Photo Credit: antoniodiaz/Shutterstock.com

ജോലി സമയത്ത്‌ മാരകമായ രാസവസ്‌തുക്കളുമായി സമ്പര്‍ക്കം വരാമെന്നതിനാല്‍ അഗ്നിശമന സേനാനികള്‍ക്ക്‌ പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത അധികമാണെന്ന്‌ പഠനം. അരിസോണ, മിഷിഗണ്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌.

പുരുഷന്മാരില്‍ പൊതുവേ കാണപ്പെടുന്ന അര്‍ബുദമാണ്‌ പ്രോസ്‌റ്റേറ്റ് അര്‍ബുദം. പൊതുജനങ്ങളെ അപേക്ഷിച്ച്‌ അഗ്നിശമന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത 1.21 മടങ്ങ്‌ അധികമാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു. രാസവസ്‌തുക്കള്‍ക്ക്‌ പുറമേ തീയും പുകയുമായെല്ലാം ഇവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതാണ്‌ കാരണം.

Representative image. Photo Credit:dragana991/istockphoto.com

തീയണയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ഫൈറ്റിങ്‌ ഫോമിലെ പോളിഫ്‌ളൂറോആല്‍ക്കൈയ്‌ല്‍ സബ്‌സ്‌റ്റന്‍സസ്‌(പിഎഫ്‌എഎസ്‌) അര്‍ബുദവളര്‍ച്ചയ്‌ക്ക്‌ കാരണമാകുന്ന ജനിതക വ്യതിയാനങ്ങളിലേക്ക്‌ നയിക്കാമെന്നും പഠനം പറയുന്നു. ഫയര്‍ഫൈറ്റിങ്‌ ഫോമിന്‌ പുറമേ നോണ്‍സ്‌റ്റിക്‌ പാനുകള്‍, വാട്ടര്‍ റെസിസ്റ്റന്റ്‌ വസ്‌ത്രങ്ങള്‍ എന്നിവയിലെല്ലാം പിഎഫ്‌എഎസ്‌ ഉപയോഗിക്കാറുണ്ട്‌. എന്‍വയോണ്‍മെന്റല്‍ ആന്‍ഡ്‌ മോളിക്യുലാര്‍ മ്യൂട്ടാജെനിസിസ്‌ ജേണലിലാണ്‌ പഠനഫലം പ്രസിദ്ധീകരിച്ചത്‌.അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ? വിഡിയോ

English Summary:
Firefighting Chemicals Linked to Increased Prostate Cancer Risk

3i4fj2nt6o7rnegffltadk7r12 mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health-healthcare mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-health-cancer


Source link

Related Articles

Back to top button