പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; വിഡിയോ വൈറൽ
പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; വിഡിയോ വൈറൽ | Balakrishna Anjali
പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലയ്യ; വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: May 30 , 2024 08:51 AM IST
1 minute Read
നടി അഞ്ജലിയെ തള്ളി മാറ്റുന്ന ബാലകൃഷ്ണ
നടൻ നന്ദമൂരി ബാലകൃഷ്ണയുടെ വിവാദ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ നടി അഞ്ജലിയെ വേദിയിൽ വച്ച് തള്ളി മാറ്റുന്ന നടന്റെ വിഡിയോയാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ.
വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നിൽക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. പെട്ടന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും െഞട്ടിപ്പോയി.
പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നു. മാറി നിൽക്കെന്ന് ആവശ്യപ്പെട്ടുളള നടന്റെ വാക്കുകൾ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് അഞ്ജലിയെ ദേഷ്യത്താൽ തള്ളി മാറ്റിയത്. അതേസമയം നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്.
സോഷ്യല്‍ മീഡിയയിൽ വലിയ പ്രതിഷേധമാണ് ബാലകൃഷ്ണയ്ക്കെതിരെ ഉയരുന്നത്. സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും ആ വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാൻ വന്നില്ലെന്നും ഇവർ പറയുന്നു.
English Summary:
Balakrishna Pushes Away Actress Anjali at ‘Gangs of Godavari
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nandamuribalakrishna 5p62bi2bvqkk43nji1egi8k51g
Source link