WORLD

ഐക്യദാര്‍ഢ്യത്തിൻ്റെ കണ്ണുകള്‍ പലസ്തീനിലേക്ക് നീട്ടി ‘ഓള്‍ ഐസ് ഓണ്‍ റാഫ’ ചിത്രം


ലോകത്തിന്റെ ഉള്ളുപൊള്ളിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഒരു എ.ഐ. ചിത്രം. തെക്കന്‍ ഗാസയിലെ റാഫയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ തീവ്രത പ്രതിഫലിപ്പിക്കുന്ന ‘ഓള്‍ ഐസ് ഓണ്‍ റാഫ’ എന്ന ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.ജനങ്ങളെ കാര്‍ന്നു തിന്നുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാനതകളില്ലാത്ത ഐക്യദാര്‍ഢ്യമാണ് റാഫയിലെ ജനങ്ങള്‍ക്കുവേണ്ടി സമൂഹ മാധ്യമങ്ങളില്‍ നിന്നുയരുന്നത്. യുദ്ധത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ മൂടികെട്ടിയ ശരീരത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ചേര്‍ത്തുവെച്ചാണ് എല്ലാ കണ്ണുകളും റാഫയിലേക്ക് എന്നര്‍ഥം വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button