KERALAMLATEST NEWS

പ്ലസ് വൺ പ്രവേശനം : അപേക്ഷാ സമർപ്പണം നാളെക്കൂടി

തിരുവനന്തപുരം: പ്ലസ്‌വൺ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്നലെ അപേക്ഷ സമർപ്പിച്ചത് 4.15 ലക്ഷം വിദ്യാർത്ഥികൾ. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് മലപ്പുറത്താണ്- 79284 പേർ. തൊട്ടുപിന്നിലുള്ളത് കോഴിക്കോടാണ്- 46262 വിദ്യാർത്ഥികൾ.

തിരുവനന്തപുരം- 33518,കൊല്ലം- 31434, പത്തനംതിട്ട – 13556, ആലപ്പുഴ – 24533, കോട്ടയം – 22146, ഇടുക്കി – 12623, എറണാകുളം – 37363, തൃശൂർ – 39075, പാലക്കാട് – 43953, വയനാട് – 11510,കണ്ണൂർ – 37000, കാസർകോട് – 19596 എന്നിങ്ങനെയാണ് ഇന്നലെവരെ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം.


Source link

Related Articles

Back to top button