SPORTS

ഡി​ ബ്രൂ​യി​ന്‍ ന​യി​ക്കും


ബ്ര​സ​ല്‍​സ്: 2024 യു​വേ​ഫ യൂ​റോ ക​പ്പി​നു​ള്ള ബെ​ല്‍​ജി​യം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കെ​വി​ന്‍ ഡി ​ബ്രൂ​യി​നാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. 2023ല്‍ ​വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ശേ​ഷം 2024 മേ​യി​ല്‍ തി​രി​ച്ചെ​ത്തി​യ അ​ക്‌​സ​ല്‍ വി​റ്റ്‌​സെ​ലി​നെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്റ്റാ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ റൊ​മേ​ലു ലു​കാ​ക്കു​വും 25 അം​ഗ ടീ​മി​ലെ സാ​ന്നി​ധ്യ​മാ​ണ്. ഗ്രൂ​പ്പ് ഇ​യി​ല്‍ യു​ക്രെ​യ്ൻ, റൊ​മാ​നി​യ, സ്ലോ​വാ​ക്യ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ബെ​ല്‍​ജി​യം. ജൂ​ണ്‍ 17ന് ​സ്ലോ​വാ​ക്യ​യ്‌​ക്കെ​തി​രേ​യാ​ണ് ബെ​ല്‍​ജി​യ​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം.


Source link

Related Articles

Back to top button