WORLD
ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
ജറുസലേം: റാഫ നഗരത്തിലെ തന്ത്രപ്രധാന ഭാഗം ഇസ്രേലി സേന പിടിച്ചെടുത്തു. ടാങ്കുകളുമായാണ് സേന റാഫ നഗരഹൃദയം കീഴടക്കിയത്. ഇസ്രേലി മാധ്യമപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്. അൽ-അവ്ദ റൗണ്ടെബൗട്ട് ആണ് ഇസ്രേലി സേന പിടിച്ചെടുത്തത്. ഈജിപ്റ്റ് അതിർത്തിയിൽനിന്ന് 500 മീറ്റർ മാത്രം അകലെയാണിത്. റാഫയിൽ തിങ്കളാഴ്ച രാത്രി ഇസ്രേലിസേന നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഗാസയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു പലസ്തീനികളാണ് റാഫയിൽ അഭയം തേടിയിരിക്കുന്നത്. ഞായറാഴ്ച അഭയാർഥി ക്യാന്പിനു നേർക്കുണ്ടായ ഇസ്രേലി ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.
Source link