വിദേശത്തേക്ക് മടങ്ങാൻ മാതാപിതാക്കളോട് യാത്ര ചോദിക്കവേ കുഴഞ്ഞുവീണു; 29കാരൻ മരിച്ചു
ആലപ്പുഴ: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത് പുതുശേരി കാവിള പുത്തൻ വീട്ടിൽ ഓമനയുടെയും മകൻ സ്വരൂപ് ജി അനിൽ (29) ആണ് മരിച്ചത്.
തിങ്കളാഴ്‌ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ ദുബായിലേക്ക് പോകാനിരുന്നതായിരുന്നു സ്വരൂപ്. ഇതിനായി ഞായറാഴ്‌ച രാത്രി 11 മണിക്ക് വീട്ടിൽ നിന്ന് യാത്ര ചോദിച്ച് ഇറങ്ങാൻ തുടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായ് യുറാനസ് എയർ കണ്ടീഷൻ റെഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്‌ണറായ സ്വരൂപ് മൂന്ന് മാസമായി നാട്ടിലുണ്ടായിരുന്നു. 30ന് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സഹോദരൻ – വിവേക് (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്‌ണർ ).
വിദേശത്തേക്ക് പോകാനിരിക്കെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
എംസി റോഡിലുണ്ടായ വാഹനാപകടത്തിലാണ് മാസങ്ങൾക്ക് മുമ്പ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. വെണ്‍മണി കൈമളേത്ത് പുത്തന്‍ വീട്ടില്‍ വിഷ്ണു (അനൂപ് ആനന്ദ് – 27) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുഹൃത്ത് വെണ്‍മണി ചെറിയാലുംമൂട് തെങ്ങിഴേത്ത് വീട്ടില്‍ ഷിജുവിനെ ( 21 ) രണ്ട് കാലുകളും ഒടിഞ്ഞ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബംഗളൂരുവിൽ ഇന്‍സ്ട്രമെന്റേഷന്‍ ജോലി ചെയ്യുകയായിരുന്ന വിഷ്‌ണു വിദേശത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം.
രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം തിരികെ വെണ്‍മണിയിലേക്കു മടങ്ങിപോകവേയായിരുന്നു അപകടം. ഗവൺമെന്റ് ഐ ടി ഐ ജംഗ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്ത് വച്ച് തെങ്കാശിയില്‍ നിന്നും അമൃതയിലേക്ക് പോകുകയായിരുന്ന സ്‌കോര്‍പിയോ കാറാണ് ബൈക്കിൽ ഇടിച്ചത്.
വിഷ്ണുവിന്‍റെ അച്ഛന്‍ ആനന്ദൻ പിള്ള മുന്‍ കരസേന ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം വിദേശത്ത് ജോലി ചെയ്യവേ പക്ഷാഘാതം വന്ന് സംസാരശേഷി നഷ്‌പ്പെട്ടിരുന്നു. അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മകന്റെ ദാരുണാന്ത്യം.
Source link