KERALAMLATEST NEWS

നിങ്ങൾ അങ്ങനെ ചെയ്‌താൽ വരുമാനം വ‌ർദ്ധിക്കും, കൃത്യമായി ശമ്പളം ലഭിക്കും; കണ്ടക്‌ടർമാർക്ക് നിർദേശവുമായി ഗണേശ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരോട് നിർദേശങ്ങളുമായി ഗതാഗതമന്ത്രി ഗണേശ് കുമാർ‌. കെഎസ്ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങൾ എന്ന മുഖവുരയോടെയാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ സന്ദേശവുമായി ഗണേശ് എത്തിയത്.

”കെഎസ്ആർടിയുടെ വരുമാന വർദ്ധനവിനും മുന്നേറ്റത്തിനും സഹായകരമാകുന്ന ചില നിർദേശങ്ങളാണ് ഞാൻ മുന്നിൽ വയ്‌ക്കുന്നത്. കെഎസ്ആർടിസിയെ സംബന്ധിച്ച് യജമാനൻ യാത്രക്കാരാണ്. ഈ സന്ദേശം സ്വിഫ്‌റ്റിലേയും കെഎസ്ആർടിസിയിലേയും കണ്ടക്‌ടർമാരോടാണ്. ബസിൽ കയറുന്നവരോട് മര്യാദയുടെ ഭാഷയിൽ പെരുമാറണം. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിക്കാരോടുമെല്ലാം സ്നേഹത്തോടെ പെരുമാറണം. സ്ത്രീയും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ അവർ തമ്മിലുള്ള റിലേഷൻ എന്താണെന്ന് ചോദിക്കേണ്ട കാര്യം കണ്ടക്‌ടർക്കില്ല. അത്തരം ചോദ്യങ്ങൾ ചോദിക്കരുത്. മദ്യപിച്ചുകൊണ്ടും ഡ്യൂട്ടിക്ക് വരരുത്. രാത്രി 8 മണി കഴിഞ്ഞാൽ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിറുത്തികൊടുക്കണം. അതിന്റെ പേരിൽ ഏതെങ്കിലും മേലുദ്യോഗസ്ഥൻ നിങ്ങൾക്കെതിരെ നടപടി എടുത്താൽ അയാൾക്കെതിരെ ഞാൻ നടപടിയെടുക്കും. റോഡിൽ നിന്ന് കൈകാണിക്കുന്ന എല്ലാവരെയും വണ്ടിയിൽ കയറ്റണം. സ്വിഫ്‌റ്റിലെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് വളരെ മോശമായ അഭിപ്രായമാണ് കേൾക്കുന്നത്. ജനങ്ങളോട് മാന്യമായി പെരുമാറണം”.

“എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്”എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട് …

കണ്ടക്ടർ വിഭാഗം ജീവനക്കാരോട് ഗതാഗത വകുപ്പ് മന്ത്രിക്ക് പറയാനുള്ളത് …

#KSRTC #CMD #KBGaneshKumar #TransportMinister #MinisterforTransport #socialmediacell #GovernmentOfKerala #ksrtcsocialmediacellPosted by Kerala State Road Transport Corporation on Monday 27 May 2024

എല്ലാ മാസവും ഒന്നാം തീയതി തന്നെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി അറിയിച്ചു. കുറച്ചു മാസത്തിനുള്ളിൽ ഇത് ഉറപ്പായും നടപ്പാകുമെന്നും ഗണേശ് കുമാർ അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട യോഗം ഉടനെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുമെന്നും ഗണേശ് കുമാർ വ്യക്തമാക്കി.


Source link

Related Articles

Back to top button