SPORTS

ദീ​പ ക​ര്‍​മാ​ക​റി​ന് ച​രി​ത്ര സ്വ​ര്‍​ണം


താ​ഷ്‌​ക​ന്‍റ്: ഏ​ഷ്യ​ന്‍ ജിം​നാ​സ്റ്റി​ക് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​യി ദീ​പ ക​ര്‍​മാ​ക​ർ. താ​ഷ്‌​ക​ന്‍റി​ല്‍ ന​ട​ന്ന വ​നി​താ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ വോ​ള്‍​ട്ട് ഇ​വ​ന്‍റി​ലാ​ണ് മു​പ്പ​തു​കാ​രി​യാ​യ ദീ​പ ക​ര്‍​മാ​ക​ര്‍ ച​രി​ത്ര സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫൈ​ന​ലി​ല്‍ 13.566 എ​ന്ന സ്‌​കോ​ർ ദീ​പ കു​റി​ച്ചു. യ​ഥാ​ക്ര​മം 13.466, 12.966 സ്‌​കോ​റു​ക​ള്‍ നേ​ടി ഉ​ത്ത​ര കൊ​റി​യ​യു​ടെ കിം ​സോ​ണ്‍ ഹ്യാ​ങും ജോ ​ക്യോ​ങ് ബ്യോ​ളും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി. 2015 ഏ​ഷ്യ​ന്‍ ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ലം നേ​ടി​യ ദീ​പ, 2016 റി​യോ ഒ​ളി​ന്പി​ക്‌​സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​.


Source link

Related Articles

Back to top button