ടീം ഇന്ത്യ @ യുഎസ്
ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ന്യൂയോര്‍ക്കിലെത്തി. വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവർ വൈകാതെ ടീമിനൊപ്പം ചേരും. ആദ്യ സംഘത്തില്‍ മുഖ്യപരിശീലന്‍ രാഹുല്‍ ദ്രാവിഡും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഉള്‍പ്പെട്ടിരുന്നു. രോഹിത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്സർ പട്ടേല്‍ എന്നിവര്‍ക്കൊപ്പം റിസർവുകളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ് എന്നിവരും ആദ്യ സംഘത്തിലുണ്ടായിരുന്നു. യുകെയിലുള്ള ഹാര്‍ദിക് പാണ്ഡ്യ വൈകാതെ ടീമിനൊപ്പം ചേരും. യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹല്‍, അവേശ് ഖാന് തുടങ്ങിയവരാണ് രണ്ടാം സംഘത്തിലുള്ളത്. ലോകകപ്പിനു മുമ്പ് ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. ന്യൂയോര്‍ക്കിലെ നാസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പതിനു നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരമുള്‍പ്പെടെ മൂന്നു ലീഗ് മത്സരങ്ങള്‍ ഇവിടെ നടക്കും. അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ സന്നാഹവും ഗ്രൂപ്പ് മത്സരങ്ങളും രാത്രി എട്ടിനാണ് ആരംഭിക്കുന്നത്.
Source link