വീടുകള്‍ക്ക് തൊട്ടുമുകളിലൂടെ പറന്ന് ചെറുവിമാനം; ഒടുവില്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കി | വീഡിയോ
സിഡ്‌നി: വീടുകള്‍ക്ക് തൊട്ടരികിലൂടെ പറന്ന ചെറുയാത്രാവിമാനം ഒടുവില്‍ ഇടിച്ചിറക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സെസ്‌ന 210 മോഡല്‍ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂര തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അപകടകരമായി പറക്കുന്നതിന്റേയും പിന്നീട് വിമാനത്താവളത്തില്‍ ഇടിച്ചിറക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മേയ് 26-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തിലാണ് വിമാനം ഇടിച്ചിറങ്ങിയത്. ഇടിച്ചിറങ്ങിയ ഉടന്‍ വിമാനത്തില്‍ നിന്ന് പൈലറ്റും യാത്രക്കാരിയും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. റണ്‍വേയിലല്ല, മറിച്ച് ടാക്‌സിവേയിലാണ് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തിന് സമീപം മറ്റ് വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
Source link