‘തെക്ക് വടക്ക്’: നാളെ മനോരമ ഓൺലൈനിലൂടെ വിനായകന്റെയും സുരാജിന്റെയും മറ്റൊരു മുഖഭാവം!
‘തെക്ക് വടക്ക്’: നാളെ മനോരമ ഓൺലൈനിലൂടെ വിനായകന്റെയും സുരാജിന്റെയും മറ്റൊരു മുഖഭാവം! | Thekku Vadakku Movie
‘തെക്ക് വടക്ക്’: നാളെ മനോരമ ഓൺലൈനിലൂടെ വിനായകന്റെയും സുരാജിന്റെയും മറ്റൊരു മുഖഭാവം!
മനോരമ ലേഖകൻ
Published: May 27 , 2024 02:12 PM IST
1 minute Read
വിനായകനും സുരാജും ‘തെക്ക് വടക്ക്’ സിനിമയിൽ
നായകന്മാർക്ക് വ്യത്യസ്തമായ ആമുഖം നൽകി ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വിഡിയോകൾ. എൻജിനീയർ മാധവനാകുന്ന വിനായകന്റെയും അരിമിൽ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള കാഴ്ച അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരുടെയും മുഖഭാവമാണ് നാളെ രാവിലെ 10ന് മനോരമ ഓൺലൈനിലൂടെ പുറത്തു വരുന്നത്.
ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമയുടേതായി മാസങ്ങൾക്കു മുൻപേ പുതുമയുള്ള പ്രചാരണമാണ് ഒരുങ്ങുന്നത്.
‘‘തെക്ക് വടക്ക് സിനിമയിലെ മാധവനേയും ശങ്കുണ്ണിയേയും പ്രേക്ഷകർക്ക് തിയറ്ററിൽ എത്തുന്നതിനു മുൻപേ സുപരിചിതരാകണം. നമ്മുടെ കൂട്ടത്തിലുള്ള രണ്ട് മനുഷ്യരാണവർ. വീട്ടിലോ, നാട്ടിലോ നാമവരെ കണ്ടിട്ടുണ്ട്. ആ പരിചയപ്പെടുത്തലാണ് ഇപ്പോൾ നടക്കുന്നത്.’’- നിർമാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.
‘‘നിറയെ നല്ല മലയാള സിനിമകളും അവയുടെ ക്യാംപയിനും നടക്കുകയാണ്. പ്രേക്ഷകർക്ക് രസം തോന്നുന്ന ഒരു നിമിഷം നൽകുന്ന രീതിയാണ് പ്രചാരണത്തിൽ തെക്ക് വടക്ക് ആവിഷക്കരിക്കുന്നത്.’’– നിർമാതാവും ഒടിയൻ സിനിമയുടെ സംവിധായകനുമായ വി.എ. ശ്രീകുമാർ പറഞ്ഞു.
സിനിമയുടെ ചിത്രീകരണം പാലക്കാട് പൂർത്തിയായിരുന്നു. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ്. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ സുരാജ് വിക്രമിനൊപ്പമുള്ള തമിഴ് സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ.
English Summary:
Thekku Vadakku Movie Release Promo
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu mo-entertainment-movie-va-shrikumar-menon 62msur9v6k11e9s8er95a2t4df f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vinayakan
Source link