SPORTS
ഫൈനലിൽ സിന്ധു വീണു
ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തോൽവി. ചൈനീസ് താരമായ വാങ് സിയിയോട് മൂന്ന് ഗെയിം നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 21-16, 5-21, 16-21. രണ്ടാം ഗെയിമിൽ ഏകപക്ഷീയമായി ചൈനീസ് താരം സിന്ധുവിനെ കീഴടക്കുകയായിരുന്നു. നിലവിലെ ഏഷ്യൻ ചാന്പ്യൻഷിപ് ജേതാവാണ് ഇരുപത്തിനാലുകാരിയായ വാങ്.
Source link